HOME
DETAILS
MAL
പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റം അവലോകന യോഗം ഇന്ന്: എന്‍.കെ പ്രേമചന്ദ്രന് എം.പി
backup
January 28 2017 | 07:01 AM
കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികളുടെ അവലോകന യോഗം ഇന്ന് രാവിലെ 10.30ന് പുനലൂര്‍ റയില്‍വേ സ്റ്റേഷനില്‍ ചേരുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. ദക്ഷിണ റയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേധാവി സുധാകര്‍ റാവു ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുടെ യോഗത്തില്‍ എം.പി ആവശ്യപ്പെട്ടതിനനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉന്നത ഉദ്യോഗസ്ഥ സംഘം ഗേജ്മാറ്റ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തിവരികയാണ്. പരിശോധനയ്ക്ക് ശേഷം ചേരുന്ന അവലോകന യോഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും കമ്മിഷനുമുള്ള അന്തിമരൂപരേഖ തയാറാക്കുമെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."