ലക്ഷ്മി നായരെ വെച്ച് കോളജ് മുന്നോട്ടു പോകില്ല; കെ.മുരളീധരന്‍
കാഞ്ഞങ്ങാട്; തിരുവനന്തപുരം ലോ കോളജ് മേധാവിയായി ലക്ഷ്മി നായരെ വെച്ച് കോളജിന് മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
എല്ലാ വിഭാഗം വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി ഉന്നയിക്കുന്ന ഇക്കാര്യം സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണമെന്നും ലക്ഷ്മി നായരെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനു വേണ്ടി ജില്ലയിലെത്തിയ മുരളീധരന്‍ കാഞ്ഞങ്ങാട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
താനുള്‍പ്പെടെ ഒരു പാട് ആളുകള്‍ പഠനം നടത്തിയ കോളജില്‍ ഇക്കാലമത്രയും പ്രശനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ തലപൊക്കിയത് ലക്ഷ്മി നായരുടെ കുഴപ്പം കൊണ്ടാണോയെന്നു സര്‍ക്കാര്‍ പരിശോധിക്കണം. ഒരു വിഭാഗം വിദ്യാര്‍ഥികളല്ല ഇവിടെ സമരം നടത്തുന്നത്.
എല്ലാ വിഭാഗം വിദ്യാര്‍ഥികളും സമരത്തിലാണ്.അപ്പോള്‍ കുഴപ്പം വിദ്യാര്‍ഥികള്‍ക്കല്ലെന്നും സ്ഥാപന മേധാവിക്കണെന്നും ഉറപ്പിക്കാം.ലക്ഷ്മി നായരെ വച്ച് വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ തുലക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.
യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാത്തതും, സീറ്റിന്റെ പേരില്‍ കൊള്ള ലാഭമുണ്ടാക്കുന്നതുമായ മാനേജ്‌മെന്റുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണയോടെ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
തിരുവനന്തപുരം ലോ കോളജ് ക്യാംപസില്‍ തന്നെ പത്തേക്കറോളം സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്.ഇത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ വിട്ടു കൊടുക്കുന്നത് ഉചിതമാകും. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു പാട് ക്യാംപസുകള്‍ ഉണ്ട്.അവിടങ്ങളിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്ര സ്ഥാപനങ്ങള്‍ വരാന്‍ വിട്ടു നല്‍കിയാല്‍ ഒരു പാട് വികസനങ്ങള്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."