യു.എ.പി.എ; നിയമം ചുമത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗരേഖ
തിരുവനന്തപുരം: യു.എ.പി.എ നിയമം ചുമത്തുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗരേഖ ഇന്നലെ നടന്ന പൊലിസിന്റെ ഉന്നതതല യോഗത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അവതരിപ്പിച്ചു. രാജ്യദ്രോഹം, എന്‍.ഐ.എ ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുന്നതിന് മുന്‍പ് കേസ് വിശദമായി പരിശോധിക്കുകയും ഈ കുറ്റം ചുമത്താന്‍ വേണ്ട തെളിവുകള്‍ ശേഖരിച്ചതിനു ശേഷം മാത്രമേ കുറ്റം ചുമത്താവൂ എന്നും യോഗത്തില്‍ ഡി.ജി.പി പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍ മുതല്‍ എ.ഡി.ജി.പിമാര്‍ വരെയാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന പൊലിസ് സേനയില്‍ ഇളക്കി പ്രതിഷ്ടച്ചതിനെ തുടര്‍ന്നാണ് ഡി.ജി.പി യോഗം വിളിച്ചത്. യു.എ.പി.എ നിയമം ചുമത്തിയെടുത്ത പല കേസുകളും പൊലിസിനെ പ്രതികൂട്ടിലാക്കിയിരുന്നു.
പ്രതിഷേധം കാരണം പല കേസുകളില്‍ നിന്നും പൊലിസ് പിന്നോട്ടു പോകേണ്ടിയും വന്നു. ഇനി മുതല്‍ യു.എ.പി.എ ചുമത്തേണ്ട കേസുകളില്‍ ജില്ലാ പൊലിസ് മേധാവികള്‍ മാത്രമേ അനുമതി നല്‍കാവൂ. കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോള്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. അന്വേഷണം നടത്തി കേസുകളില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലിസ് മേധാവികള്‍ സെക്ഷനുകളും വകുപ്പുകളും നിശ്ചയിച്ചു നല്‍കേണ്ടതും, റിപ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുകയും ചെയ്യണം.
യു.എ.പി.എ, രാജ്യ ദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡി.വൈ.എസ്.പി, എസ്.പിതല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള നടപടികള്‍ റെയ്ഞ്ച് ഐ.ജി.മാര്‍ കൈക്കൊള്ളണം.
യു.എ.പി.എ ചുമത്തി കോടതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളുടെ വിവരങ്ങളും റയ്ഞ്ച് ഐ.ജിമാര്‍ യോഗത്തില്‍ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയും വിചാരണ നടക്കുകയും ചെയ്ത പ്രധാനപ്പെട്ട കേസുകള്‍ യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ എസ്.പിമാര്‍ ഓരോ ജില്ലയിലെ ക്രമസമാധാന നിലയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വടക്കന്‍ ജില്ലകളിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ തുടര്‍ന്ന് നടത്തണ്ട പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ട്രാഫിക് പരിഷ്‌കരണത്തെ കുറിച്ചുള്ള ചര്‍ച്ചയും യോഗത്തില്‍ നടന്നു.
അതേ സമയം, റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിക്കേണ്ട മെഡല്‍ ഇല്ലാതാക്കിയതില്‍ പൊലിസ് സേനയില്‍ കടുത്ത രോഷമുണ്ടെന്ന് എസ്.പിമാര്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും പൊലിസ് സേനയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് ഡി.ജി.പി യോഗത്തില്‍ പറഞ്ഞു.
കൃത്യമായും ഒരു 'റോഡ് മാപ്പിന്റെ' അടിസ്ഥാനത്തിലാവണം പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദ്ദേശിച്ചു. ക്രൈംബ്രാഞ്ചിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പൊലിസ് മേധാവി നല്‍കി.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡി.ജി.പി.മാരായ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എ.ഡി.ജി.പി.മാരായ ഡോ.ബി. സന്ധ്യാ, നിതിന്‍ അഗര്‍വാള്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എസ്. സുരേഷ്, പി. വിജയന്‍, ഡി.ഐ.ജി.മാരായ സ്പര്‍ജന്‍ കുമാര്‍, എം.പി.ദിനേഷ്, ഷെഫീന്‍ അഹമ്മദ്, ജില്ലാ പൊലിസ് മേധാവിമാര്‍, മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."