HOME
DETAILS

ഭരണത്തിനും വേണ്ടേ ചില മറയൊക്കെ

  
backup
January 28 2017 | 19:01 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%87-%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%ae%e0%b4%b1

ആലായാല്‍ തറയും അടുത്തൊരമ്പലവുമൊക്കെ വേണമെന്നു പറയുന്നതുപോലെ ഭരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണെങ്കില്‍ അതിനിത്തിരി കാര്‍ക്കശ്യവും രഹസ്യസ്വഭാവവുമൊക്കെ വേണം. സ്റ്റാലിന്‍, ചെഷസ്‌ക്യൂ, കിം ഇല്‍ സുങ് തുടങ്ങിയവരൊക്കെ ഇത്തരം ഇരുമ്പുമറ ഭരണത്തിന്റെ മികച്ച മാതൃകകളാണ്. അപ്പോള്‍ പിന്നെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിന് ഇരുമ്പിന്റേതല്ലെങ്കിലും ചെമ്പിന്റെയെങ്കിലും മറയുണ്ടാക്കുന്നതിനെ കുറപ്പെടുത്താനാവില്ല.
ലോകോത്തര കമ്യൂണിസ്റ്റ് ഭരണംതന്നെ കേരളത്തില്‍ നടക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണു മന്ത്രിസഭയുടെ ചില തീരുമാനങ്ങള്‍ വിവരാവകാശപ്രകാരമായാലും വിവരക്കേടിന്റെ അവകാശം വെച്ചായാലും ചോദിച്ചാല്‍ പുറത്തുവിടാനാവില്ലെന്ന് അദ്ദേഹം ശാഠ്യം പിടിക്കുന്നത്. വര്‍ഗശത്രുക്കള്‍ക്കും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുമൊക്കെ അതു മനസ്സിലാക്കാനാവാതെ പോകുന്നത് അദ്ദേഹത്തിന്റെ കുറ്റമല്ല.

ചില തീരുമാനങ്ങള്‍ പുറത്തുവിട്ടാല്‍ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകള്‍ ഒഴിവാക്കാമെന്ന സൗകര്യവും ഈ കമ്യൂണിസ്റ്റ് ഭരണശൈലിക്കുണ്ട്. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന്റെ കാര്യം തന്നെ നോക്കാം. കുറെ തീരുമാനങ്ങള്‍ പുറത്തുവിട്ടു. ഒന്നുരണ്ടെണ്ണം പുറത്തുവിടാതെ പിടിച്ചുവച്ചു. ജലവിഭവ വകുപ്പില്‍ 1,199 തസ്തികകള്‍ റദ്ദാക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. ആവശ്യമില്ലാത്തതും വെള്ളാനകള്‍ കുടിപാര്‍ക്കുന്നതുമായ തസ്തികകളായതിനാല്‍ അവ റദ്ദാക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. എന്നാല്‍ എല്ലാ നല്ല കാര്യങ്ങളും ശത്രുക്കള്‍ എടുക്കുന്നത് നല്ല രീതിയിലൊന്നുമല്ലല്ലോ.

ഉള്ള തസ്തികകള്‍ ഇല്ലാതാക്കുന്നു എന്നു മുറവിളി കൂട്ടാന്‍ ആളുകള്‍ കാണും. മാത്രമല്ല നേരത്തെ ബൂര്‍ഷ്വാ കോണ്‍ഗ്രസുകാര്‍ ഭരിക്കുമ്പോള്‍ ഇതുപോലെ വെള്ളാന തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമനങ്ങള്‍ മരവിപ്പിക്കാനുമൊക്കെ നടത്തിയ ശ്രമങ്ങളെ പല്ലും നഖവുമുപയോഗിച്ചു ചെറുത്ത പാരമ്പര്യം വിപ്ലവപ്പാര്‍ട്ടിക്കും അതിന്റെ യുവജന സംഘടനയ്ക്കുമൊക്കെ ഉള്ളതിനാല്‍ ഈ തീരുമാനം വിവാദമാക്കാനും ടി.വിയില്‍ ചര്‍ച്ച ചെയ്ത് ഒച്ചപ്പാടുണ്ടാക്കാനുമൊക്കെ ആളുകള്‍ കാണും. അതൊക്കെ ഒഴിവാക്കാമെന്നു കരുതിയാണ് തീരുമാനം മറച്ചുവച്ചത്. എന്നാല്‍ വലതുപക്ഷ മാധ്യമ സിന്‍ഡിക്കേറ്റ് അതെങ്ങനെയോ തോണ്ടിയെടുത്ത് പുറത്തിട്ടു.

കാര്യമെന്തായാലും മുഖ്യമന്ത്രിയുടെ ഇരുമ്പുമറ ഭരണത്തോട് കൂടെ ചേര്‍ന്നു ഭരിക്കുന്ന കടുപ്പം കുറഞ്ഞ കമ്യൂണിസ്റ്റുകാരായ സി.പി.ഐക്കാര്‍ക്ക് ഒട്ടും യോജിപ്പില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതിനെ പരസ്യമായി എതിര്‍ത്ത് പ്രസംഗിച്ചും പാര്‍ട്ടി പത്രത്തില്‍ എഴുതിയുമൊക്കെ അവര്‍ അലമ്പുണ്ടാക്കുന്നത്. അല്ലെങ്കില്‍ തന്നെ രഹസ്യങ്ങളോട് വലിയ താല്‍പര്യമില്ലാത്തവരാണ് ഇക്കൂട്ടര്‍.

അതുകൊണ്ടാണവര്‍ പണ്ട് ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്കയെയും ഗ്ലാസ്‌നോസ്റ്റിനെയുമൊക്കെ പിന്തുണച്ചത്. സ്റ്റാലിന്‍ സോവിയറ്റ് വിപ്ലവപ്രസ്ഥാനത്തിനു നല്‍കിയ ചില മഹത്തായ സംഭാവനകളുടെ രഹസ്യം പുറത്തുവിട്ട ക്രൂഷ്‌ചേവിനെയും അവര്‍ പിന്തുണച്ചിട്ടുണ്ട്. ഇവരെ വിളിക്കാന്‍ കമ്യൂണിസ്റ്റ് പദാവലിയില്‍ റെനിഗേഡ്, റിവിഷനിസ്റ്റ് എന്നൊക്കെ മികച്ച ചീത്തപ്പേരുകളുണ്ട്. കൂടെ നില്‍ക്കുന്നവരാണല്ലോ എന്നോര്‍ത്ത് വിളിക്കാതിരിക്കുകയാണ്.

ഭരണത്തിന് ഇത്ര രഹസ്യസ്വഭാവം പാടില്ലെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടര്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ്. അവരെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. രഹസ്യം എന്താണെന്നു പോലും അറിയാത്തവരാണല്ലോ അവര്‍. പാര്‍ട്ടിയില്‍ നടക്കുന്ന പുറത്തു പറയാവുന്നതും പറയാന്‍ കൊള്ളാത്തതുമായ കാര്യങ്ങളെല്ലാം അങ്ങാടികളില്‍ മൈക്കുകെട്ടി വിളിച്ചുപറഞ്ഞു ശീലിച്ച അവര്‍ ഇതും ഇതിലപ്പുറവും പറയും. അതു കേട്ടൊന്നും മുഖ്യമന്ത്രി കുലുങ്ങേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ തന്നെ അനുയായികള്‍ ഇരട്ടച്ചങ്കനെന്ന പേരു നല്‍കി അമാനുഷിക പരിവേഷം നല്‍കുന്ന നേതാവ് ഇവരുടെയൊക്കെ വാദത്തിനു ചെവി കൊടുത്താല്‍ ഒട്ടും ശരിയാകുകയുമില്ല. അനുയായികളുടെ ആവേശം നിലനിര്‍ത്താന്‍ ബലം പിടിച്ചു നില്‍ക്കുക തന്നെ വേണം. അതല്ലേ ഹീറോയിസം.
*** ***
വിദ്യാഭ്യാസക്കച്ചവടത്തോട് കടുത്ത എതിര്‍പ്പുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നത് നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. സ്വാശ്രയ കോളജ്, വിദ്യാഭ്യാസക്കച്ചവടം തുടങ്ങിയ വാക്കുകള്‍ കേട്ടാലുടന്‍ പാര്‍ട്ടിക്കാരുടെ ചോര തിളയ്ക്കും. സ്വാശ്രയ വിദ്യാലയങ്ങള്‍ക്കെതിരേ സമരം ചെയ്ത് ചോര ചിന്തുകയും രക്തസാക്ഷികളാകുകയും ചെയ്ത പാര്‍ട്ടിക്കാര്‍ നിരവധിയാണ്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തക്കാര്‍ നടത്തുന്ന വിദ്യാഭ്യാസക്കച്ചവടത്തെ അങ്ങനെയങ്ങോട്ട് എതിര്‍ക്കാനൊന്നും പറ്റില്ലല്ലോ. അതുകൊണ്ടാണ് തിരുവനതപുരത്തെ ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനങ്ങള്‍ക്കെതിരേ സമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പാര്‍ട്ടിയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും ആദ്യം മടിച്ചുനിന്നത്. പ്രമുഖനായ പാര്‍ട്ടി നേതാവിന്റെ സഹോദരനും പാര്‍ട്ടിക്കു വളരെയേറെ വേണ്ടപ്പെട്ടയാളുമായ വ്യക്തിയാണ് കോളജ് മുതലാളി.

പ്രിന്‍സിപ്പലാണെങ്കില്‍ മുതലാളിയുടെ മകളും പാര്‍ട്ടി ചാനലിലെ താരവും. ആദ്യമൊക്കെ സമരം കണ്ടില്ലെന്നു നടിച്ചെങ്കിലും മറ്റു സംഘടനകള്‍ ചാടിവീണ് വിലസുന്ന ഘട്ടമെത്തിയപ്പോഴാണ് എസ്.എഫ്.ഐ സമരത്തിനിറങ്ങിയത്. ദോഷം പറയരുതല്ലോ, ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പിന്നെ അവര്‍ അത്യാവേശത്തിലാണ്. കുട്ടിസഖാക്കളുടെ സമരാവേശം കത്തിക്കയറാന്‍ തുടങ്ങിയപ്പോള്‍ മൂത്ത സഖാക്കള്‍ക്ക് ഇരിക്കപ്പൊരുതിയിലാലാതായി. അവര്‍ എസ്.എഫ്.ഐക്കാരെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി വല്ലാതങ്ങ് ആവേശിക്കേണ്ടെന്നും സമരം ചെയ്യുന്നതായി വരുത്തിത്തീര്‍ത്താല്‍ മതിയെന്നുമൊക്കെ പറഞ്ഞുനോക്കി. എന്നാല്‍ പതിവിനു വിപരീതമായി അതിനാവില്ലെന്ന് എസ്.എഫ്.ഐക്കാര്‍ പറഞ്ഞു. ഇതോടെ കുട്ടികള്‍ കാണിക്കുന്ന വഴി പിന്തുടരേണ്ട ഗതികേടിലാണിപ്പോള്‍ നേതാക്കള്‍. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവരുമിപ്പോള്‍ സമരക്കാരോടൊപ്പമുണ്ട്.
*** *** ***
ലോ അക്കാദമി സമരത്തില്‍ മറ്റു പലരും ഇടപെട്ടപ്പോള്‍ ബി.ജെ.പിക്കും മിണ്ടാതിരിക്കാനാവാത്ത അവസ്ഥ വന്നത് സ്വാഭാവികം. സമരത്തില്‍ ഒരു മുഴം മുമ്പേ ഓടാന്‍ പാര്‍ട്ടി നേതാവ് വി. മുരളീധരന്‍ നിരാഹാര സമരത്തിനും ഇറങ്ങി. എന്നാല്‍ സമരം പ്രഖ്യാപിച്ചപ്പോഴാണ് പാര്‍ട്ടി പറയുന്നതുപോലെ 'ഹിന്ദു ഉണര്‍ന്നാല്‍' ഉണ്ടാകുന്ന പൊല്ലാപ്പ് മുരളീധരനു മനസ്സിലായത്. തിയ്യനായ മുരളീധരന്‍ ജാതിക്കോമരമാണെന്നും അതുകൊണ്ടാണ് നായന്‍മാരുടെ സ്ഥാപനത്തിനെതിരേ സമരം ചെയുന്നതെന്നും ആരോപിച്ച് ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുടെ നേതാവ് സി.പി സുഗതന്‍ രംഗത്തു വന്നിരിക്കയാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ ഐക്യമെന്ന മുദ്രാവാക്യവുമായി രൂപീകരിച്ച സംഘടനയാണിത്. പറയുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ നമ്പൂതിരി നമ്പൂതിരി തന്നെയാണ്. നായാടി നായാടിയും.

ഏതായാലും ഇതില്‍ ഒരു കാവ്യനീതിയുണ്ട്. ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ എതിരേ ആരെങ്കിലും സംസാരിച്ചാല്‍ അവരുടെ മതവും ജാതകവും തപ്പിത്തിരഞ്ഞെടുത്ത് പഴിപറയുകയും അവര്‍ക്കു പാക്കിസ്താനിലേക്കു വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുകയുമൊക്കെ പതിവാക്കിയവരാണ് മുരളീധരനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍. അത് മറ്റൊരു രൂപത്തില്‍ തിരിച്ചുകിട്ടുകയാണെന്നു മാത്രം കരുതിയാല്‍ മതി. കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും കിട്ടുമല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago