HOME
DETAILS
MAL
ഉദ്യോഗസ്ഥരോട് ഉടന്‍ തിരിച്ചെത്താന്‍ ഗൂഗിള്‍
backup
January 28 2017 | 19:01 PM
ന്യൂയോര്‍ക്ക്: അഭയാര്‍ഥി നിരോധനം ഗൂഗിളിനെയും ബാധിച്ചേക്കും. ഉത്തരവിനു പിറകെ വിദേശത്തുള്ള ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യത്ത് തിരിച്ചെത്താന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കമ്പനിയുടെ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ അയച്ചത്.
നമ്മുടെ സുഹൃത്തുക്കളെ നിയന്ത്രിക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവ് വേദനാജനകമാണെന്ന് മെമ്മോയില്‍ പിച്ചൈ പറഞ്ഞു.
ഈ ഉത്തരവിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കമ്പനി ആശങ്കയിലാണ്. ഗൂഗികളിനും ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനുമെതിരേ ഭാവിയില്‍ നടപടിയുണ്ടാകുമോയെന്നും പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."