യുവത്വം സേവന പാതയിലൂടെയാക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍
പെരുമ്പാവൂര്‍: ഓരോ മനുഷ്യന്റേയും യുവത്വം സേവന പാതയിലൂടെയാക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഭരണകൂട ഭീകരതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരേ സമാധാനപരമായ സമരമുറകളിലൂടെ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം യൂത്ത്‌ലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണ സമ്മേളനത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എ ജലാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ ഉപഹാരം തങ്ങള്‍ക്ക് നല്‍കി.
യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കൂബീര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, ജന.സെക്രട്ടറി മുഹമ്മദ് ആസിഫ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി എ.എം ബഷീര്‍, പ്രസിഡന്റ് കെ.കെ ഷാജഹാന്‍, യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ്, സെക്രട്ടറി കബീര്‍ നാത്തേക്കാട്ട്, മണ്ഡലം സെക്രട്ടറി അഷറഫ്.റ്റി.മുഹമ്മദ്, നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.എ അഷറഫ്, ജന.സെക്രട്ടറി കെ.ഇ അബ്ദുല്‍ ഷുക്കൂര്‍, സിദ്ധീഖ് മോളത്ത്, റാഫി കുന്നപ്പിള്ളി, മുസ്‌ലിം ലീഗ് നേതാക്കളായ എം.എസ് ഹമീദ്, അബ്ദുല്‍ റഹ്മാന്‍, കെ.വി സക്കീര്‍, നൗഷാദ്, ഇ.എസ് ഉമ്മര്‍, അസീസ്, ബീരാന്‍, അബ്ദുല്‍ ഗഫൂര്‍, ഷാഹുല്‍ ഹമീദ്, കൃഷ്ണന്‍കുട്ടി, അജ്മല്‍, അജാസ് എന്നിവര്‍ സംസാരിച്ചു. യൂത്ത്‌ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി സി.ഐ അസ്ഹര്‍ സ്വാഗതവും ട്രഷറര്‍ നിഷാദ് കാരോളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."