യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം
ചേര്‍ത്തല: ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ചു പണം എടുത്ത സംഭവത്തില്‍ ദുരൂഹത.കഴിഞ്ഞ 24 നാണ് ദിവസമാണ് ബാങ്കിന്റെ പതിനൊന്നാം മൈല്‍, മരുത്തോര്‍വട്ടം ശാഖകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം എടുത്തതായി കണ്ടെത്തിയത്. 26 ന്
മുക്കുപണ്ടം പണയം വെച്ച ധനകാര്യസ്ഥാപനയുടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുക്കപണ്ടം വെച്ച് 20 ലക്ഷത്തിന്റെ ഇടപാടു നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍.യുവാവിന്റെ മരണത്തിലും ബാങ്കിടപാടിലും ദുരൂഹതകള്‍ നിറഞ്ഞിട്ടും പൊലീസ് അന്വേഷണം ഫലപ്രദമല്ല.
ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.യഥാസമയത്ത് പോലീസ് ഇടപെടലുണ്ടായിരുന്നെങ്കില്‍ യുവാവിന്റെ മരണം തന്നെ ഒഴിവാകുമായിരുന്നെന്നാണ് വിലയിരുത്തല്‍.ഇക്കാര്യത്തില്‍ ബാങ്ക് അധികൃതരോ സഹകരണവകുപ്പധികൃതരോ പരാതിയോ റിപ്പോര്‍ട്ടോ നല്കിയാലേ ഇടപെടാനാകൂ എന്ന നിലപാടിലാണ് മാരാരിക്കുളം പോലീസ്.20 ലക്ഷത്തിന്റെ തട്ടിപ്പ് യഥാസമയം പോലീസിനെ അറിയിക്കുന്നതില്‍ ബാങ്കിന്റെയും സഹകരണ വകുപ്പിന്റെയും ഭാഗത്ത് ഗുരുതരമായ വിഴ്ചയുണ്ടായിട്ടുണ്ടെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.നിലവില്‍ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കി ജോയിന്റ് രജിസ്ട്രാര്‍ക്കു തിങ്കളാഴ്ച റിപ്പോര്‍ട്ടു നല്കുമെന്നാണ് സൂചന.
ഇതിനിടെ കഴിഞ്ഞ രണ്ടു ദിവസമായി മുക്കുപണ്ടം സൂക്ഷിച്ചിട്ടുള്ള ബാങ്ക് സ്‌ട്രോംങ് മുറിയുടെ താക്കോല്‍ കൈവശമെടുത്തതിന്റെ പേരില്‍ ബാങ്ക് അധികൃതരും എ.ആര്‍. ഓഫീസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉയരുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."