സ്വകാര്യകമ്പനിയുടെ അനധികൃത ജലമൂറ്റല്‍ തടയാന്‍ ഉത്തരവിറക്കണമെന്ന് വികസന സമിതി
പാലക്കാട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്തെ സ്വകാര്യശീതള പാനീയ കമ്പനിയും മദ്യകമ്പനികളും നടത്തു അനുവദനീയ അളവിന് മേലുളള ഭുഗര്‍ഭ ജലമൂറ്റല്‍ തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവിലുളള കേസില്‍ 2011-ലെ ഹൈക്കോടതിവിധിപ്രകാരം ശീതളപാനീയകമ്പനിയ്ക്ക് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ ജലമെടുക്കാന്‍ അനുമതിയുണ്ട്.
എന്നാല്‍ വരള്‍ച്ച സമയത്ത് അതിന്റെ 75ശതമാനം കുറച്ച് 2.34 ലക്ഷം ലിറ്റര്‍ ജലത്തിനാണ് കമ്പനിയ്ക്ക് അനുമതിയുളളത്. ഈ അളവില്‍ കൂടുതല്‍ ജലം കമ്പനി ഉപയോഗിക്കുുണ്ടെന്നആരോപണത്തെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ നടപടി ആവശ്യപ്പെട്ടത്്. വേനല്‍ തീരും വരെയെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തിവെയ്ക്കണമൊവശ്യപ്പെട്ട'് എം.ബി രാജേഷ് എം.പി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാരായ പി.കെ. ശശി, കെ.ബാബു, എന്‍.ഷംസുദ്ദീന്‍, കെ.കൃഷ്ണന്‍കുട്ടി പിന്താങ്ങി.
ജലമെടുക്കാന്‍ കമ്പനി ഉപയോഗിക്കുന്ന പമ്പുകളുടെ പമ്പിങ് ശേഷി പരിശോധിക്കണമെന്ന് കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എ ഭുഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജലമൂറ്റല്‍ തടയാന്‍ ഉടന്‍ ഉത്തരവിറക്കുമെന്നും കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലുള്‍പ്പെടെ ജില്ലയില്‍ പ്രതിദിനം 4,36,000 ലിറ്റര്‍ ജലവിതരണം വിവിധ സ്രോതസ്സുകളില്‍ നിന്നായി നടക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ടപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെയും തുടര്‍ന്നുളള താലൂക്ക്തലത്തില്‍ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ അടിയന്തര ജലവിതരണം നിര്‍വഹിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കുഴല്‍കിണര്‍ കുഴിച്ച് ഇഷ്ടിക ചൂളകള്‍ക്കായി ജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത ജലചൂഷണം കണ്ടെത്തിയാല്‍ ഉടന്‍ അവയുടെ വൈദ്യുതിബന്ധം വിഛേദിക്കാനും ജില്ലാ കലക്ടര്‍ യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെളളത്തിന് മുന്‍ഗണന കൊടുത്തുകൊണ്ടുളള ജലവിതരണമാണ് നടന്നുവരുത്. വ
ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ശുദ്ധജലമാണ് മേഖലയില്‍ വിതരണം ചെയ്യുതെന്ന് ഉറപ്പ് വരുത്താന്‍ വാട്ടര്‍ അതോറിറ്റിയും ജലവിതരണ ഏജന്‍സികളും അടിന്തര യോഗം ചേരണമെന്നും എം.പി .രാജേഷ് എം.പി ആവശ്യപ്പെട്ടു. പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ ഭാഗമായി കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ യും നെല്ലിയാമ്പതി മേഖലയിലെ പ്ലാന്റേഷന്‍ തൊഴിലാളികളുടെ ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം കെ. ബാബു എം.എല്‍.എയും വരള്‍ച്ചയുമായി ബന്ധപ്പെട്ട് നെല്‍കൃഷി നശിക്കുന്നത് ഗൗരവമായി കാണണമെ്ന്ന കെ.വി. വിജയദാസ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ച് സമീപമുളള കോ-ഓപ്പറേറ്റീസ് സൊസൈറ്റി സ്ഥാപനം പൊളിക്കുന്നത് തടയണമെന്ന് പി.കെ ശശി എം.എല്‍.എയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."