ദലിതനായ പ്രധാനമന്ത്രി ദലിതരെ അവഗണിക്കുന്നു: പ്രൊഫ. കാഞ്ച ഏലയ്യ
തിരുവനന്തപുരം: ദലിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഴുവന്‍ ദലിതരേയും അവഗണിച്ചുവെന്ന് ആന്ധ്രാപ്രദേശിലെ പ്രമുഖ ദലിത് എഴുത്തുകാരന്‍ പ്രൊഫ. കാഞ്ച ഏലയ്യ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദലിതര്‍ക്കായി നാളിതുവരെ യാതൊരു പദ്ധതികളും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദലിതരല്ലാത്ത മുന്‍ പ്രധാനമന്ത്രിമാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നടപ്പാക്കി. എന്നാല്‍ ദലിതനായ പ്രധാനമന്ത്രി അവരെ പാടെ മറക്കുകയാണുണ്ടായത്. രാജ്യത്തെ തൊഴിലും വിദ്യാഭ്യാസവുമെല്ലാം സമ്പന്നവര്‍ഗത്തിനു മാത്രമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം ദലിതര്‍ക്ക് നിഷേധിക്കപ്പെടുന്നു. വിദേശരാജ്യങ്ങളില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടുന്നതും അവര്‍ തന്നെ. ദലിതര്‍ എല്ലാരംഗത്തും തഴയപ്പെട്ടു.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നും ദലിതര്‍ക്ക് പഠനത്തിനായി പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ ആരാധിക്കുന്നവര്‍ കറുത്ത നിറമുള്ള എരുമയെ ആരാധിക്കാത്തതു കറുത്തനിറമുള്ളതിനാലാണ്.
അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണു മോദി നിലകൊള്ളുന്നതെന്നും വരുന്ന യു.പി തെരഞ്ഞെടുപ്പില്‍ ദലിതര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍തിരക്ക്; മെഡെക്‌സ് ഫെബ്രുവരി 12 വരെ നീട്ടി
തിരുവനന്തപുരം: വര്‍ധിച്ച തിരക്കും സന്ദര്‍ശകരുടെ അഭ്യര്‍ഥനയും മാനിച്ച് മെഡെക്‌സ് ഫെബ്രുവരി 12 വരെ നീട്ടി. ഈ മാസം 31ന് അവസാനിപ്പിക്കാന്‍ പദ്ധതിയിട്ട് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസമായ മെഡെക്‌സ് ഇതിനോടകം ഒന്നര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞുവെന്നാണ് കണക്ക്. കഴിഞ്ഞ ഒരാഴ്ച മാത്രം അന്‍പതിനായിരത്തിലേറെപ്പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.കന്യാകുമാരി ഉള്‍പ്പെടെയുള്ള പുറംസ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രദര്‍ശനം നീട്ടണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു.കഴിഞ്ഞദിവസം നടന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പ്രദര്‍ശനം നീട്ടണമെന്ന ജനങ്ങളുടെ ആവശ്യം മെഡെക്‌സ് സംഘാടകസമിതി മുന്നോട്ടുവച്ചത് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.
മെഡിക്കല്‍ കോളജിലെ ക്ലാസുകളും പരീക്ഷകളും അനുബന്ധ പരിപാടികളും തടസപ്പെടാതെയായിരിക്കും 12 ദിവസത്തേക്കുകൂടി പ്രദര്‍ശനം നടത്തുന്നത്. ഇതിനാവശ്യമായ പുനഃക്രമീകരണങ്ങള്‍ പ്രദര്‍ശനത്തില്‍ വരുത്തും. സ്‌കൂളുകളില്‍ നിന്നുള്ള സംഘങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രദര്‍ശനം കാണാം. പൊതുജനങ്ങള്‍ക്ക് എല്ലാദിവസവും രാത്രി 11 മണി വരെ പ്രവേശനം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."