മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പട്ടികജാതി കോളനി സന്ദര്‍ശനം തുടങ്ങി
കുണ്ടറ: മണ്ഡല വികസനം ലക്ഷ്യമിടുന്ന 'ഇടം' പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി പട്ടികജാതി കോളനികളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തുന്ന സന്ദര്‍ശനത്തിന് തുടക്കമായി. കേരളപുരം പടിഞ്ഞാറ് ലക്ഷം വീട് കോളനി 24ാം നമ്പരില്‍ പത്മജന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്.
ഭൂമി, വീട്, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബാംഗങ്ങളുടെ എണ്ണം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, മറ്റ് ജീവനോപാധികള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക സാഹചര്യം തുടങ്ങിയ നിരവധി സൂചകങ്ങള്‍ വിവര ശേഖരണത്തിന്റെ ഭാഗമാണ്. വയോജനങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ജീവിതാവസ്ഥയും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ കോളനിയിലും താമസക്കാര്‍ക്ക് മന്ത്രിയുമായി ആശയ വിനിമയം നടത്താനുള്ള അവസരവും ഒരുക്കുന്ന നിലയിലാണ് സര്‍വെയുടെ ക്രമീകരണം.
ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ എസ്.സി പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗിച്ച് ഒരു മാസക്കാലം മണ്ഡലത്തിലെ 135 പട്ടികജാതി കോളനികളും സങ്കേതങ്ങളിലും സര്‍വേ നടത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
സര്‍വേയുടെ ക്രോഡീകരണം ഫെബ്രുവരി മാസം അവസാനം നടത്തും. 32 വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ 'ഇടം' പദ്ധതയിലെ സ്‌കീമുകളുടെ മുന്‍ഗണനാക്രമം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന വിദഗ്ധ സംഘം സര്‍വേ ക്രോഡീകരണം വരെയുള്ള വിവിധ തലങ്ങളില്‍ പങ്കാളികളാകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരന്‍, എ.ഡി.സി (ജനറല്‍) സി. സുദേശന്‍, ടി.കെ.എം എന്‍ജിനീയറിങ് കോളജ് വിവിധ വിഭാഗം അധ്യാപകരായ റിജോ തോമസ്, മുഹമ്മദ് അല്‍താഫ്, ഷാന്‍ സാഹര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ വിവരശേഖരണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."