ദേവസ്വം ജീവനക്കാരുടെ ജീവിതം കൊണ്ട് പന്താടരുതെന്ന്
കോഴിക്കോട്: മലബാര്‍ ക്ഷേത്രജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വീണ്ടും കമ്മിഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ക്ഷേത്രജീവനക്കാരുടെ ജീവിതം കൊണ്ട് പന്താടലാണെന്ന് ടെമ്പിള്‍ എംപ്ലോയിസ് കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഐക്യകേരളം രൂപംകൊണ്ട് ഇക്കാലമത്രയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ ജസ്റ്റിസ് പരിപൂര്ണന് കമ്മിഷന്, ജസ്റ്റിസ് ശങ്കരനാരായണന് കമ്മിഷന് ഉള്‍പ്പെടെ അനേകം കമ്മിഷനുകളെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജീവനക്കാരുടെ സംഘടനയുമായി ചര്‍ച്ച നടത്തുകയും പതിവാണ്. ഒടുവിലായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കെ. ജയകുമാര്‍ ഉള്‍പ്പെടെ മൂന്നംഗ സമിതിയെ കമ്മിഷനായി നിയമിച്ചു. കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയതുമാണ്. അതും പിന്നീട് വെളിച്ചം കണ്ടില്ല. ഇതുവരെ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കോടതി നടപടികള്‍ക്കും മറ്റുമായി കോടികളാണു സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."