ജുഡിഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തിന് കോട്ടം: പി. ശ്രീരാമകൃഷ്ണന്‍
മലപ്പുറം: അതിരുവിടുന്ന ജുഡിഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തിന് കോട്ടമാണെന്ന് നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറയാന്‍ ജുഡിഷ്യറിക്ക്് അവകാശമുണ്ട്. എന്നാല്‍, എല്ലാ വിഷയത്തിലും അന്തിമ അഭിപ്രായം പറയേണ്ടവരാണ് തങ്ങളെന്ന രീതി ശരിയല്ല. നിയമസഭാ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അടിസ്ഥാനവിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് അനാവശ്യ അഭിപ്രായങ്ങളും പ്രസ്താവനകളും വാര്‍ത്തയായി മാറുന്ന പ്രവണത പ്രോത്സാഹിപ്പിക്കാനാവില്ല. സ്പീക്കറുടെ ചേംബര്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നശിപ്പിച്ചത് ശരിയായ നടപടിയാണോയെന്ന ചോദ്യത്തിന് അത് അന്നത്തെ സാഹചര്യത്തിനനുസരിച്ച് ചെയ്തതാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് സാംബന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."