യൂത്ത് കോണ്‍ഗ്രസ് യുവചേതനാ സംഗമം നടത്തി
ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയലാറില്‍ യുവചേതനാ സംഗമം നടത്തി. എം.ടി, കമല്‍ എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക, മതേതര മനസ്സുകള്‍ക്ക് കരുത്ത് പകരുക ,കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സംഗമം സംഘടിപ്പിച്ചത്.
പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. മതേതരവാദികള്‍ക്ക് ഇന്ന് ഇന്ത്യയില്‍ കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത് അതുകൊണ്ട് തന്നെ മത നിരപേക്ഷ ചേരികളുടെ കാവലാളായി ഓരോ യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.യു ദേശീയ സെക്രട്ടറി അഡ്വ: എസ് ശരത് മുഖ്യ പ്രഭാഷണം നടത്തി, നിയോജക മണ്ഡലം പ്രസിഡന്റ് എം.പി വിമല്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മതേതര ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി.
അണ്ടര്‍ 21 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതുലിനെ വേദിയില്‍ ആദരിച്ചു. അഡ്വ. എം.കെ ജിനദേവ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മധു വാവക്കാട്, ടി.എച്ച് സലാം, ജോണി തച്ചാറ, മാത്യു കൊല്ലേലി, ഡി. ദീപക്, ടി.എസ് ബാഹുലേയന്‍, വയലാര്‍ ലത്തീഫ്, കണ്ണന്‍ കീക്കര, ടെറിന്‍ ജോണ്‍, അജിത്ത് വയലാര്‍, ധനേഷ് കൊല്ലപ്പള്ളി, ടി.വി ജയപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."