ജനദ്രോഹ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് സര്‍വകാല റിക്കാര്‍ഡ്: കെ.സി വേണുഗോപാല്‍
ആലപ്പുഴ: ജനദ്രോഹ നയങ്ങളുടെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ആലപ്പുഴ സൗത്ത്-നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവും ഇന്ധന വില വര്‍ധനവുമുള്‍പ്പടെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പരിഷ്‌ക്കാരങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യമെങ്ങും അസഹിഷ്ണുത വളര്‍ത്തുകയാണ് സംഘപരിവാറും ബി.ജെ.പിയും.
തങ്ങള്‍ക്ക് അഹിതമായത് ആരുപറഞ്ഞാലും അവരെ നാടുകടത്തണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും അവകാശമില്ലെന്നതാണ് ഇന്ത്യയിലെ കാവി വര്‍ഗ്ഗീയ വാദികള്‍ മുന്നോട്ട് വയ്ക്കുന്ന ദേശീയതയെന്നും എം.പി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല തെളിയിച്ചു. സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡന്റ് എം ലിജു മുഖ്യ പ്രഭാഷണം നടത്തി. എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, നെടുമുടി ഹരികുമാര്‍, പി ഉണ്ണികൃഷ്ണന്‍, സുനില്‍ ജോര്‍ജ്ജ്, ജി സഞ്ജീവ് ഭട്ട്, വിശ്വേശ്വര പണിക്കര്‍, അഡ്വ. ജി മനോജ് കുമാര്‍, അഡ്വ. റീഗോ രാജു, ടി ടി കുരുവിള, മോളി ജേക്കബ്, ബഷീര്‍ കോയാ പറമ്പില്‍, സീനത്ത് നാസ്സര്‍, എസ് എം ഷെരീഫ്, കെ നൂറുദ്ദീന്‍കോയ, നവാസ് വട്ടയാല്‍, ഷൗക്കത്ത് വെറ്റക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."