HOME
DETAILS
MAL
കംബള നിരോധനം: കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും
backup
January 30 2017 | 04:01 AM
ബംഗളുരു: പരമ്പരാഗത പോത്തോട്ട മത്സരമായ കംബളയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധിപറയും.
നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയെ നിരോധിക്കണമെന്നും കംബള നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് നൂറുകണക്കിനാളുകള്‍ പ്രക്ഷോഭം നടത്തുന്നത്
പെറ്റ നല്കിയ ഹരജിയെ തുടര്‍ന്ന് കംബള നടത്തുന്നത് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."