തസ്തിക വെട്ടിച്ചുരുക്കല്‍ സര്‍ക്കാറിന്റെ മുഖമുദ്രയായി: ടി.വി ഇബ്രാഹീം എം.എല്‍.എ
മലപ്പുറം: സംസ്ഥാനം വരള്ച്ചാഭീതിയില് കഴിഞ്ഞുക്കൂടുന്ന വേളയില്‍ ജലസേചന വകുപ്പിലെ 1199 തസ്തികകള്‍ നിര്‍ത്തലാക്കുവാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം എം.സി.ടി ക്യാംപസില്‍ സംഘടിപ്പിച്ച 'ശിശിരം ' 17 നിശാ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തസ്തിക വെട്ടിച്ചുരുക്കല്‍ സര്‍ക്കാറിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിക്യൂട്ടീവ് ക്യാംപും നടത്തി. ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ഡോ. സുലൈമാന്‍ മേല്പത്തൂര്, ഗാനരചയിതാവും സംഗീത സംവിധായകനുമായ ശിവദാസ് വാര്യര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. വിവിധ സെഷനുകളിലായി സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ജന. സെക്രട്ടറി എ.എം അബൂബക്കര്‍, ട്രഷറര്‍ സിബി മുഹമ്മദ്, വൈസ് പ്രസിഡന്റ് സി.എച്ച് ജലീല്‍, സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ എം.എ മുഹമ്മദാലി, കെ അബ്ദുല്‍ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."