HOME
DETAILS
MAL
ടിപ്പര്‍ ലോറി നടുറോഡില്‍ പണിമുടക്കി; ഗതാഗതം തടസപ്പെട്ടു
backup
January 30 2017 | 06:01 AM
എടപ്പാള്‍: പൊന്നാനി റോഡില്‍ ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചത് ഗതാഗതം തടസപ്പെടുത്തി.
പൊന്നാനി റോഡില്‍ നിന്നും എടപ്പാള്‍ ടൗണിലേക്ക് കയറും മുമ്പ് സിഗ്നലില്‍ കുടുങ്ങിയതിന് ശേഷം മുന്നോട്ടെടുക്കുമ്പോഴാണ് ലോറി തകരാറിലായത്. ഇതോടെ എടപ്പാള്‍ ടൗണില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 6.45നാണ് ലോറി തകരാറിലായത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരെത്തി ലോറിയുടെ തകരാര്‍ പരിഹരിച്ച ശേഷമാണു ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."