സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇതാ വ്യത്യസ്ത തരം എണ്ണകള്‍
പ്രാചീന കാലം മുതലേ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് വിവിധ തരം എണ്ണകള്‍. ആയുര്‍വേദത്തില്‍ വിവിധ എണ്ണകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആയുര്‍വേദ തെറാപ്പി,മസാജിങ്ങ് എന്നിവക്കും ശരീര സൗന്ദര്യ വര്‍ദ്ധവിനുമായുള്ള വിവിധ തരം എണ്ണകള്‍ പരിചയപ്പെടാം.
വെളിച്ചെണ്ണ: മുടികൊഴിച്ചിലിനും മുടിയുടെ ബലവും ദൃഢതയും ഉറപ്പാക്കാനുമായാണ് വെളിച്ചെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്. എണ്ണ ചൂടാക്കിയുള്ള തെറാപ്പിയും ഇതിന് മികച്ച ഗുണം ചെയ്യും.
എള്ളെണ്ണ: ബോഡി മസാജിങ്ങിനായി പൊതുവെ ഉപയോഗിക്കുന്ന എണ്ണയാണ് എള്ളെണ്ണ. ശരീരത്തില്‍ പരിമളം പരത്തുവാനും ശരീരവും ചര്‍മവും മൃദുവാക്കാനുമെല്ലാം എള്ളെണ്ണ ഏറെ ഉപകാരപ്രദമാണ്.
ഒലീവ് എണ്ണ: മുടിക്കും ചര്‍മത്തിനും ഒരുപോലെ ഉപകാരപ്രദമായ എണ്ണയാണ് ഒലീവ് ഓയില്‍. നിരവധി വിറ്റാമിനുകളും പോഷകവുമടങ്ങിയിട്ടുണ്ട് ഇതില്‍. ചെറിയ കുട്ടികളുടെ മൃദുവായ ചര്‍മത്തിനും വരണ്ട ചര്‍മത്തിനും മുടികൊഴിച്ചിലിനുമെല്ലാം ഇത് ഫലപ്രദമാണ്.
ബദാം ഓയില്‍: ഉഴിച്ചിലിനും തടവലിനും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട എണ്ണയാണ് ബദാം ഓയില്‍. ശരീരത്തിലെ ചൊറിച്ചിലിനും മറ്റു വ്രണങ്ങള്‍ മാറാനുമെല്ലാം ഇത് ഉപകരിക്കും. മൃദുലമായ ചര്‍മം ആഗ്രഹിക്കുന്നവര്‍ക്കും ബദാം ഓയില്‍ പരീക്ഷിക്കാവുന്നതാണ്.
ആവണക്കെണ്ണ: മുടികൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനുമെല്ലാം വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ആവണക്കെണ്ണ. മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുന്നതിനും നര ഒഴിവാക്കാനും ഇത് ഉപകരിക്കും. കണ്‍പീലി വളര്‍ത്താനും നെറ്റിയിലെ പുരികയുടെ കട്ടി വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."