HOME
DETAILS

പതിനൊന്നു വര്‍ഷത്തിനിടെ ആദ്യമായി വിദേശികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ കുറവ്

  
backup
January 30, 2017 | 2:18 PM

1255899-2

ജിദ്ദ; പതിനൊന്നു വര്‍ഷത്തിനിടെ ഇതാദ്യമായി വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം സഊദിയിലെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 151.9 ബില്യണ്‍ റിയാലാണ്.

2015 ല്‍ ഇത് 156.9 ബില്യണ്‍ റിയാലായിരുന്നു. 2016 ല്‍ വിദേശികള്‍ അയച്ചത് ഏകദേശം 500 കോടിയോളം റിയാലിന്റെ (മൂന്ന് ശതമാനം) കുറവാണ് രേഖപ്പെടുത്തിയത്.

2005 മുതല്‍ 2015 അവസാനം വരെയുള്ള കാലത്ത് എല്ലാ വര്‍ഷവും വിദേശികളുടെ റെമിറ്റന്‍സ് വര്‍ധിച്ചുവരികയായിരുന്നു. 2016 ല്‍ സഊദിയിലെ വിദേശികള്‍ ശരാശരി 13,000 റിയാല്‍ (പ്രതിമാസം 1,084 റിയാല്‍) സ്വദേശങ്ങളിലേക്ക് അയച്ചതായാണ് കണക്ക്.


2015 ല്‍ വിദേശികള്‍ ശരാശരി 15,600 റിയാല്‍ (പ്രതിമാസം 1,298 റിയാല്‍) സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. 2015 ല്‍ വിദേശികളുടെ റെമിറ്റന്‍സ് സഊദിയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സഊദികള്‍ വിദേശത്തേക്ക് അയച്ച പണത്തിലും കുറവ് രേഖപ്പെടുത്തി.

2016 ല്‍ സൗദികള്‍ 59.6 ബില്യണ്‍ റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2015 ല്‍ ഇത് 89.2 ബില്യണ്‍ റിയാലായിരുന്നു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  10 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  17 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  30 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago