രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് കാനം
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലയുമാണ് ഇടപെടേണ്ടതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുള്ളപ്പോള്‍ സി.പി.ഐ ഇടപെടേണ്ട കാര്യമില്ല.
ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ആവശ്യം മുന്നോട്ടു വെക്കുകയോ ചെയ്തിട്ടില്ല.
ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണെന്നും അതിന് ന്യായമായ രീതിയില്‍ പരിഹാരുമുണ്ടാക്കാന്‍ സര്‍ക്കാരും കേരള യൂനിവേഴ്‌സിറ്റിയും ഉചിതമായ നടപടികള്‍ സ്വകരിക്കണമെന്നും കാനം പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഈ ആവശ്യത്തെ സി.പി.ഐ പിന്തുണക്കുന്നു. വിഷയത്തില്‍ നീതികിട്ടാത്തതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.വിഷയം എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."