ഫിലിപ്പൈന്‍സ് മയക്കുമരുന്ന് വേട്ട നിര്‍ത്തുന്നു
മനില: ഫിലിപ്പൈന്‍സില്‍ ദക്ഷിണകൊറിയന്‍ വ്യവസായിയെ പൊലിസ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മയക്കുമരുന്ന് വേട്ട നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് റോഡിഗ്രോ ഡ്യുട്ടെര്‍ട്ടോ ഉത്തരവിട്ടു. ദക്ഷിണകൊറിയന്‍ വ്യവസായിയായ ജീ ഇക് ജൂവിനെ മയക്കുമരുന്ന് വേട്ടയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പൊലിസ് സംഘം തട്ടികൊണ്ടു പോകുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മയക്കമരുന്നു വേട്ടയുടെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഡ്യൂട്ടെര്‍ട്ടോ പൊലിസിനോട് ആവശ്യപ്പെട്ടത്. ഡ്യൂട്ടെര്‍ട്ടോയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ഈ നിയമത്തിന് കീഴില്‍ 2000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5000 പേരെ അക്രമികള്‍ ദുരൂഹസാഹചര്യത്തില്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ആരോപണവും സര്‍ക്കാരിനെതിരേയുണ്ട്.
അതേസമയം, ദക്ഷിണകൊറിയന്‍ ബിസിനസുകാരന്റെ മരണത്തില്‍ ആ രാജ്യത്തോട് ക്ഷമ ചോദിക്കുന്നതായി ഡ്യൂട്ടെര്‍ട്ടോ പറഞ്ഞു.
പൊലിസിന്റെ രീതികള്‍ മാറ്റുമെന്നും നിലവിലുള്ള നിയമങ്ങള്‍ അഴിച്ചു പണിയുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ജൂവ് കൊല്ലപ്പെട്ടതിന് ആഴ്ച്ചകള്‍ക്ക് ശേഷം തട്ടികൊണ്ടുപോയവര്‍ ജൂവ് ജീവിച്ചിരിപ്പുണ്ടെന്നും മോചനദ്രവ്യമായി അഞ്ച് ദശലക്ഷം വേണമെന്നും ഭാര്യ ചോയ് യുങ് ജിന്നിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് അവര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മരണവിവരം അറിയിക്കാതെ ഇവര്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഫിലിപ്പൈന്‍സില്‍ നിന്ന് പോകില്ലെന്ന് ജിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."