കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനാചരണം: ബോധവല്കരണ ക്യാംപയിന് തുടങ്ങി
കല്‍പ്പറ്റ: ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണത്തിന്റെ ഭാഗമായി 'സ്പര്‍ശ്' കുഷ്ഠരോഗ ബോധവല്‍ക്കരണ ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തിരുനെല്ലി ഗവ. ആശ്രമം സ്കൂളില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ് നിര്‍വ്വഹിച്ചു.
അര്‍ബന്‍ ആര്.സി.എച്ച് ഓഫിസര്‍ ഡോ.കെ.എസ് അജയന് അധ്യക്ഷനായി. സ്കൂള്‍ പ്രധാനാധ്യാപകന് മോഹനന് കുഷ്ഠരോഗ നിവാരണ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. ലിസാജ്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, എന്‍.എം.എസ് കെ.കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ സി.സി ബാലന് സ്വാഗതവും കെ.ആര് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസിനും മെഡിക്കല്‍ ക്യാംപിനും ജില്ലാ ആശുപത്രി മാനന്തവാടിയിലെ ത്വക് രോഗ വിദഗ്ധന്‍ ഡോ. അമല്ശ്യാം നേതൃത്വം നല്കി.
രോഗികളെ പരിശോധിച്ച് മരുന്നുകളും നല്കി. അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."