ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സദസ്
തളിപ്പറമ്പ്: ഫാഷിസത്തെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ജനതയെ ഭീതിയുടെ മുനയില്‍ നിര്‍ത്തിയാണ് മോദി ഭരണം നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. രക്തസാക്ഷി ദിനത്തില്‍ എം.എസ്.എഫ് മന്നയില്‍ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സദസും പ്രതിഷേധ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസിഫ് ചപ്പാരപ്പടവ് അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ പ്രമേയപ്രഭാഷണവും മാധ്യമപ്രവര്ത്തകന് റിയാസ് കെ.എം.ആര് മുഖ്യപ്രഭാഷണവും നടത്തി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം, ടെക്ഫെഡ് സംസ്ഥാന കണ്‍വീനര്‍ കെ.വി ഹുദൈഫ്, അനസ് കടമ്പേരി, ഷുഹൈല്‍ ഞണ്ടുബലം സംസാരിച്ചു. കെ.വി.ടി ഷമല്‍, ഷുഹൈബ് കുപ്പം, ഉമ്മര്‍ പെരുവണ, ആസിഫലി അരിയില്‍, ഒ.എം അഷ്കര്‍, കെ അനസ്, അഷ്റഫ് ഹസീബ്, ഒ.പി സുല്‍ഫിക്കറലി പ്രതിഷേധ റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."