HOME
DETAILS
MAL
ഐവ അറബിക് പദ്ധതി നടപ്പിലാക്കണം: കെ.എ.ടി.എഫ്
backup
January 31 2017 | 06:01 AM
കാസര്‍കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ 'ഹലോ ഇംഗ്ലീഷ്' പോലെ 'ഐവ അറബിക്' പദ്ധതിയും നടപ്പിലാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ഒന്നാം ഘട്ടമെന്ന നിലയില്‍ കോഴ്സിന് രൂപം നല്‍കണം, ശേഷം സംസ്ഥാന തല റിസോഴ്സ് ഗ്രൂപ്പിനെ കണ്ടത്തെണം. ചോദ്യപേപ്പര്‍ നിര്‍മാണത്തിനായി പ്രമുഖരടങ്ങുന്ന പാനല്‍ തയ്യാറാക്കി അപാകത പരിഹരിക്കാന്‍ എസ്.എസ്.എ തയ്യാറാവണെമന്നും യോഗം ആവശ്യപ്പെട്ടു.
ടി.എ ഇബ്രാഹിം മന്ദിരത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി മൂസക്കുട്ടി അധ്യക്ഷനായി. പുതിയ ഭാരവാഹികള്‍: ടി.പി ഹാരിസ് (പ്രസിഡന്റ്) മാഹി ചെര്‍ക്കള (ജനറല്‍ സെക്രട്ടറി) വി.പി. താജുദ്ദീന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."