HOME
DETAILS

പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷാകര്‍ത്താവാകാനില്ലെന്ന് സുപ്രിം കോടതി

  
backup
January 05 2018 | 21:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി:പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് സുപ്രിം കോടതി. അതേസമയം കോടതികള്‍ക്ക് അവരുടെ സൂപ്പര്‍ രക്ഷാകര്‍ത്താവാകാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ബെഞ്ചിന്റെ നിരീക്ഷണം. മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് മാതാവ് നല്‍കിയ കുടുംബകോടതിയുടെ ഉത്തരവും ഹരജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായില്ല.
പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നിരുപാധികമായ അവകാശമുണ്ട്. അക്കാര്യത്തില്‍ അവര്‍ക്ക് വിലക്കുണ്ടാകാന്‍ പാടില്ല. പ്രായപൂര്‍ത്തിയായെന്ന നിലയില്‍ സ്ത്രീക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അത് ആസ്വദിക്കാനും അവകാശമുണ്ട്. ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ പോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സ്ത്രീകള്‍ക്ക് സാധിക്കും. ലക്ഷ്യങ്ങള്‍ നേടുന്ന കാര്യത്തില്‍ അവരെ തടയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹരജിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കുവൈത്തിലേക്ക് പോകാനും പിതാവിനൊപ്പം താമസിക്കാനും പെണ്‍കുട്ടി തീരുമാനിച്ചു. തുടര്‍ന്നാണ് മാതാവ് സുപ്രിം കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനമെടുക്കാന്‍ അവള്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago