കൈപത്തി പൊള്ളിയ യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന ഊരിയെടുത്തു
മഞ്ചേരി: കൈപത്തി മുഴുവന്‍ പൊള്ളിയ യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം മഞ്ചേരി അഗ്നിശമനസേന ഊരിയെടുത്തു. പൂളമണ്ണ ചെമ്പ്രശ്ശേരി സ്വദേശി വിലങ്ങമിഴിയില് രതീഷി(34)ന്റെ കയ്യില്‍ നിന്നാണ് സേന മോതിരം ഊരിയെടുത്തത്.
കോണ്‍ഗ്രീറ്റ് ചോര്‍ച്ച തടയുന്നതിനു ഉപയോഗിക്കുന്ന തിളച്ച ബിറ്റമിന് ടാര്‍ കൈയില്‍ വീണ് ദിവസങ്ങള്‍ക്കു മുമ്പാണ് യുവാവിനു പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് ഇയാളെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ക്ക് മോതിരമെടുക്കാന്‍ സാധിക്കാതെ മഞ്ചേരി അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. മോതിരത്തിനുള്ളില്‍ കൂടി നൂല് കടത്തി വിട്ടാണ് സാഹസികമായി ഊരിയെടുത്തത്. മഞ്ചേരി അഗ്നിശമന സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ പി.ടി ഉമ്മറിന്റെ നേതൃത്വത്തില്‍ എം പ്രദീപ് കുമാര്‍, ഇ.എം അബ്ദുറഫീഖ്, സി.പി നാഷാന്ത്, സനീഷ്പി ചെറിയാന് സുബ്രമണ്യന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."