മലയാളം പഠിച്ചില്ല, പഠിപ്പിച്ചു; ഒടുവില്‍ ജോലി പോയി!
വള്ളിക്കുന്ന്: മലയാളം പഠിക്കാതെ മലയാളം അധ്യാപകനായയാള്ക്കു ജോലി നഷ്ടമായി. വള്ളിക്കുന്ന് കോട്ടയിലെ ശാസ്താ എല്‍.പി സ്കൂളിലെ അധ്യാപകന് പി. ഹരികൃഷ്ണന്റെ നിയമനാംഗീകാരമാണ് ഉടന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജര്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നിര്‍ദേശം നല്‍കിയത്.
പ്ലസ്ടു വരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ഹരികൃഷ്ണന്റെ നിയമനം നിയമവിരുദ്ധമാണന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് അപാകത കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി അധ്യാപകന്റ ശമ്പളം തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയം സര്‍ക്കാരിനോട് പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സെക്രട്ടറി ഹിയറിങ് നടത്തി ഇറക്കിയ ഉത്തരവിലും നിയമം ലംഘിച്ചാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."