പാല് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
പാലക്കാട്: കേരളത്തെ രണ്ട്വര്ഷത്തിനകം ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പഠന പ്രകാരം സംസ്ഥാനത്ത് 75 മുതല്‍ 80 ശതമാനം വരെ പാല് ഉത്പാദിപ്പിക്കുന്നുണ്ട്. വരള്‍ച്ച എല്ലാ കൃഷിയെയും പോലെ ക്ഷീര കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നിട്ടും പാലിന് വിലവര്‍ധന കണ്ടെത്താന്‍ കഴിഞ്ഞു എന്നത് പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന സര്‍ക്കാറിന് പ്രചോദനം നല്കുന്ന കാര്യമാണ്.
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ സ്വയംപര്യാപ്തത എളുപ്പമാണെും അദേഹം പറഞ്ഞു. ഇതര കര്‍ഷകര്‍ക്ക് ലഭിക്കു ആനുകൂല്യങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ക്ഷീര കര്‍ഷകരെ കൃഷിയില്‍ പിടിച്ചുനിര്ത്തുതിനായി കറവയന്ത്രം, ശാസ്ത്രീയ കാലിത്തൊഴുത്തുകള്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും.
ക്ഷീര മേഖലയുടെ വികസനത്തിനായി ക്ഷീര ഗ്രാമം പദ്ധതിക്ക് 1.10 കോടി, ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും ആധുനിക വത്കരിക്കുന്നതിനും 19.5 കോടി, ഓരോ ക്ഷീര സംഘങ്ങള്‍ക്കും ഫാര്‍മ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിന് 5.25 ലക്ഷം, പാല് സംഭരണ മുറികള്‍ക്കും ഗോഡൗണുകള്‍ക്കും 3.45 ലക്ഷവും സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട്.
കാലിത്തീറ്റ വിലവര്‍ധന നിയന്ത്രിച്ച് സര്‍ക്കാര്‍ കര്ഷകന് തണലായി നില്ക്കും. ഗുണനിലവാരമുള്ള കാലിത്തീറ്റ കര്ഷകന് സബ്സിഡി നിരക്കില്‍ നല്‍കും.
എല്ലാ ജില്ലയിലും പാല് ഗുണ നിലവാരം അളക്കുന്നതിനുള്ള ലാബുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ചെക്പോസ്റ്റുകളില്‍ പരിശോധന എന്നിവയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തരിശുനിലങ്ങളില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും.
എല്ലാ ക്ഷീര സംഘങ്ങളിലും സോളാര്‍ പാനലുകള്‍, മഴവെള്ള സംഭരണികള്‍ എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ക്ഷീര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും ആധുനിക കൃഷി രീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കാനും ക്ഷീര സംഗമത്തിലൂടെ സാധിച്ചെ്ന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ റിപ്പോര്‍ട്ടിങ്ങിനുള്ള ദൃശ്യശ്രവ്യപത്ര മാധ്യമ അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് ബദറുന്നീസയെ മുഖ്യമന്ത്രി ആദരിച്ചു.
ഘോഷയാത്രക്ക് മുഹമ്മദ് മുഹ്സിന് എം.എല്‍.എ നേതൃത്വം നല്കി. വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷനായി. എം.എല്‍.എമാരായ മുഹമ്മദ് മുഹ്സിന്, പി.കെ ശശി, അഡ്വ. കെ. ശാന്തകുമാരി, ടി.കെ നാരായണദാസ്, അനില്‍ സേവ്യര്‍, പി.ടി ഗോപാലക്കുറുപ്പ്, പി. മേരിക്കുട്ടി, യു.വി ജോസ്, സാമുവല്‍ ബചൗ, ജോര്‍ജ്കുട്ടി ജേക്കബ്, കെ.പി വാപ്പുട്ടി, കമ്മുക്കുട്ടി എടത്തോള്‍, എന്‍. ഉണ്ണികൃഷ്ണന്, പി.എം വാസുദേവന്‍, എന്‍.പി വിനയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."