തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യാപകമാകുന്നു
ചാവക്കാട്: നഗരസഭയിലെ പുന്ന മേഖലയില്‍ ജല സ്രോതസുകളുള്‍പ്പടെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യാപകം. ചാവക്കാട് കോഴിക്കുളങ്ങര പുന്ന റോഡിലുള്ള കള്ള് ഷാപ്പിന് എതിര്‍ ഭാഗത്താണ് കുളവും തണ്ണീര്‍ത്തടങ്ങളും ചെമ്മണ്ണിട്ട് നികത്തിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ പോലും ചെമ്മണ്ണ് ലഭിക്കാത്തപ്പോഴും സ്വകാര്യ വ്യക്തികള്‍ക്ക് അനധികൃതമായി നിലം നികത്താന്‍ യഥേഷ്ടം മണ്ണ് ലഭിക്കുന്നുണ്ട്. പട്ടാ പകലിലും ചെമ്മണ്ണ് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്കെതിരെ പൊലിസ് നടപടിയെടുക്കാത്തതാണ് മേഖലയില്‍ നികത്തലിന് സാഹചര്യമൊരുക്കുന്നത്. അവധി ദിനങ്ങളിലാണ് നികത്തല്‍ തകൃതിയില്‍ നടക്കുന്നത്. നിലം നികത്തുന്ന വിവരം റവന്യു അധികൃതരെ അറിയിച്ചാലും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ നികത്തല്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടമാണ് നികത്താനിടുന്നത്. കടുത്ത പാരിസ്ഥിക പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷയമായിട്ടും പറമ്പ് നികത്തി തരം മാറ്റി വില്‍ക്കാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങളാണിതെന്നാണ് പരിസരവാസികളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."