HOME
DETAILS

ഗോകുലം എഫ്.സി കേസരി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശപ്പോരാട്ടം

  
backup
January 31 2017 | 07:01 AM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%81%e0%b4%b2%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b4%b0%e0%b4%bf-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c

കേരളാ ടീം കോവളം എഫ്.സിയുമായി ഏറ്റുമുട്ടുന്നു

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയ കേരളാ ടീമിലെ എസ്.ബി.ടി താരങ്ങളും കോവളം എഫ്.സിയുമായി ഏറ്റുമുട്ടുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സി കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലിനു മുന്നോടിയായി ഇന്ന് വൈകുന്നേരം 4.30 നാണ് കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ ഉള്‍പ്പെടുന്ന എസ്.ബി.ടി ടീം തിരുവനന്തപുരം ജില്ലാ ലീഗില്‍ കരുത്തുറ്റ പ്രകടനം നടത്തുന്ന കോവളം എഫ്.സിയുമായി പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടുക.
ഉസ്മാന്റെ നേതൃത്വത്തിലുള്ള എസ്.ബി.ടി ടീമിനെതിരേ അദീഷ് നയിക്കുന്ന കോവളം എഫ്.സി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. തലസ്ഥാനത്തെ ഫു്ടബോള്‍ പ്രേമികള്‍ക്ക് ആവേശം വിതറും ഈ പ്രദര്‍ശന മത്സരം. മുമ്പ് സന്തോഷ് ട്രോഫി പ്രാഥമീക റൗണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് ചില സാങ്കേതിക കാരണങ്ങളാള്‍ കോഴിക്കോട്ടേക്ക് മാറ്റുകയുമായിരുന്നു. ഇത് തലസ്ഥാനത്തെ ഫുട്‌ബോള്‍ പ്രേമികളെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ കേരളാ ടീമിന്റെ പ്രദര്‍ശന മത്സരം തിരുവനന്തപുരത്ത് നടത്തുന്നതോടെ ഈ നിരാശയ്ക്ക് വിരാമകാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലാ ലീഗില്‍ ഉള്‍പ്പെടെ മിന്നും പ്രകടനം നടത്തിയ ടീമാണ് കോവളം എഫ്.സി.


ഫൈനല്‍ വൈകുന്നേരം ആറിന്; സെമി ഫൈനല്‍ മത്സരങ്ങള്‍ രാവിലെ തുടങ്ങും

തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ കാല്പന്തുകളിയിലെ രാജാക്കന്‍മാര്‍ ആരെന്നു ഇന്നറിയാം. ഗോകുലം എഫ്.സികേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന് നടക്കും. ഇന്നു വൈകുന്നേരം ആറിനാണ് ഫൈനല്‍ മത്സരങ്ങള്‍. ഇന്നു രാവിലെ നടക്കുന്ന സെമിഫൈനലുകളില്‍ ജനം ടിവി ഏഷ്യാനെറ്റ് ന്യൂസിനേയും ദേശാഭിമാനി മലയാള മനോരമയേയും നേരിടും. രാവിലെ ഏഴിന് ആദ്യസെമിയും എട്ടിന് രണ്ടാം സെമിയം നടക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ലീഗ് ക്വാര്‍ട്ട മത്സരങ്ങളില്‍ ന്യൂസ് 18നെ പരാജയപ്പെടുത്തിയാണ് ജനം സെമിയില്‍ ഇടം നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ അമൃത ടിവിയെ പരാജയപ്പെടുത്തി ഏഷ്യാനെറ്റ് സെമി ബര്‍ത്ത് ഉറപ്പിച്ചു. വാശിയേറിയ മൂന്നാം ക്വാര്‍ട്ടറില്‍ മാധ്യമവും ദേശാഭിമാനിയും മുഴുവന്‍ സമയത്തും ഗോള്‍ രഹിത സമനിലയിലായി. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലും സഡണ്‍ ഡത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം. തുടര്‍ന്ന് ടോസ്. ടോസിന്റെ ഭാഗ്യം ഇക്കുറി ദേശാഭിമാനിക്കായി. ദേശാഭിമാനി സെമിബര്‍ത്തിന് അര്‍ഹത നേടി.
ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കേരളാ കൗമുദിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് മലയാള മനോരമ സെമിഫൈനല്‍ അര്‍ഹത നേടി. ഇന്നു രാവിലെ ഏഴിന് നടക്കുന്ന ആദ്യ സെമിയില്‍ ജനം ടിവി ഏഷ്യാനെറ്റുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ദേശാഭിമാനി മനോരമയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. കേസരി സൂപ്പര്‍ ലീഗില്‍ ഇക്കുറി ഒന്നു മുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും റണ്ണേഴ്‌സ അപ്പിന് 10000 രൂപയും നല്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും നാലാമതെത്തുന്ന ടീമിനു 2000 രൂപയും സമ്മാനമായി നല്കും. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍, ടോപ് സ്‌കോറര്‍, ഫെയര്‍ പ്ലേ ടീം എന്നിവര്‍ക്ക് 1000 രൂപ വീതം സമ്മാനമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago