HOME
DETAILS

ഭരിക്കുന്ന പാര്‍ട്ടിയുടെ നിറം നോക്കി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു: മാര്‍ക്കണ്ഡേയ കട്ജു

  
backup
January 31 2017 | 07:01 AM

%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

തിരുവധനന്തപുരം: ഭരിക്കുന്ന പാര്‍ട്ടിയുടെ നിറം നോക്കി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോണ്‍ഗ്രസാണ് ഭാരണത്തിലെങ്കില്‍ അവര്‍ക്ക് പിന്തുണയുമായി പോകും, ഇപ്പോള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്, മാധ്യമങ്ങള്‍ അവര്‍ക്ക് പിന്നാലെയാണ്. എന്നാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ഇന്ന് ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമേ ഉള്ളൂവെന്നും കട്ജു പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി.എന്‍. ഗോപകുമാറിന്റെ ഓര്‍മ്മയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ പ്രഥമ ടി.എന്‍.ജി പുരസ്‌കാരം ടഗോര്‍ തിയറ്ററില്‍ പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം.ആര്‍ രാഗോപാലിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ കീഴടക്കിയിരുന്നു. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മാത്രമാണ് വാര്‍ത്തയാകുന്നതെന്നും മാനുഷിക പരിഗണനകള്‍ക്ക് മാധ്യമങ്ങള്‍ പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ചില രാഷ്ട്രീയക്കാര്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് സമുദായത്തിന്റെയും മതത്തിന്റെയും ഉന്നമനത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാനുഷിക പരിഗണനയ്‌ക്കോ സാമൂഹ്യ ഉന്നമനത്തിനോ ഇത്തരക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഗുണ്ടകളെ പോലെയാണ് ചില സംസ്ഥാനത്ത് രാഷ്ട്രീയക്കാര്‍ പെരുമാറുന്നത്.
രാഷ്ട്രീയക്കാരുടെ മത, ജാതി വിവേചനമാണ് രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും വര്‍ദ്ധിക്കാന്‍ കാരണം. മഹാനായ മാധ്യമ പ്രവര്‍ത്തകനും മികച്ച എഡിറ്ററുമായിരുന്നു ടി.എന്‍. ഗോപകുമാറെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അനുസ്മരിച്ചു. ടി.എന്‍.ജിയെ അനുസ്മിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ. മാധവന്‍ ചടങ്ങില്‍ അധ്യക്ഷനായി. ടി.എന്‍.ജിയെ കുറിച്ചുള്ള ഓര്‍മ്മപുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാറിന് നല്‍കി സക്കറിയ പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എം.വി പിള്ള, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് എന്നിവര്‍ പ്രസംഗിച്ചു. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തിലെ ടി.എന്‍. ഗോപകുമാറിന്റെ ജനനം മുതല്‍ വിദ്യാഭ്യാസവും, പൗരോഹിത്യത്തിനും വിപ്ലവ പാരമ്പര്യത്തിനുമിടയിലൂടെ മാധ്യമ പ്രവര്‍ത്തനത്തിലേക്കുള്ള കടന്നുവരവും അദ്ദേഹത്തിന്റെ അവസാന നാളുകളും കോര്‍ത്തിണക്കി ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചടങ്ങിന് മുന്നോടിയായി പ്രദര്‍ശിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  20 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  20 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  21 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago