'രാഷ്ട്രപിതാവിനെ വധിച്ചവര്‍ രാഷ്ട്രത്തെ വധിക്കുന്നു'
കരുനാഗപ്പള്ളി: രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ച ഫാഷിസ്റ്റ് കൂട്ടം മഹാത്മജിയെയും രാഷ്ട്രത്തെയും വീണ്ടും വീണ്ടും വധിച്ചു കൊണ്ടിരിക്കുകയാണെന്നു നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍. മറവിരോഗം ബാധിക്കാത്ത വിദ്യാര്‍ഥികള്‍ ഓര്‍മ്മ കൊണ്ട് പ്രതിഷേധിക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി വധിക്കപ്പെട്ട 30ന് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.' ഏറ്റവും വലിയൊരു ഹിന്ദുവിനെ ഒരു ഹിന്ദു വെടിവെച്ചു കൊന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു; ഏറ്റവും വലിയൊരു ഇന്ത്യക്കാരനെ ഒരു ഇന്ത്യക്കാരന് വെടിവെച്ചുകൊന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു'വെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അദ്ദേഹം ഓര്‍മിച്ചു.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയെ കെട്ടിപ്പടുക്കാനും രാജ്യത്തെ നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പ്പത്തിന് പോറലേല്‍ക്കാതെയും കാത്തു സൂക്ഷിക്കാന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ട് വരണം. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് തൊടിയൂര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അംജദ് കുരീപ്പള്ളി, എന്‍.മുഹമ്മദ് ഫൈസി, സക്കരിയ്യ അമ്പുവിള, സുഹൈല്‍ സലാഹ്, സഹില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."