കുടിവെള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി
കൊല്ലം: ജില്ലയിലെ ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃക്കോവില്‍വട്ടം കുടിവെള്ള പദ്ധതി മാര്‍ച്ച് മാസം കമ്മിഷന്‍ ചെയ്ത് ജലവിതരണം ആരംഭിക്കണമെന്ന് ജല അതോറിറ്റി അധികൃതരോട് മന്ത്രി നിര്‍ദേശിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ മീനാക്ഷി വിലാസം കുളം സംരക്ഷണം, പെരിനാട് പഞ്ചായത്തിലെ പൊതു ജലസ്രോതസുകളുടെപുനരുദ്ധാരണം എന്നിവ ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണം.
ജല വിതരണവുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ ലഭിക്കേണ്ട ഉത്തരവുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമ പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതാമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയും ഗുണമേന്മയും ഉറപ്പാക്കുന്നതിന് കുണ്ടറ കെല്‍, കെ.എസ്.ഇ.ബി, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മിത്ര റ്റി, ഉദ്യോഗസ്ഥര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."