മഷ്‌റൂം കഴിക്കൂ.... മറവിരോഗത്തോട് വിട പറയൂ
ഇന്ന് പ്രായമാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു അസുഖമാണ് മറവി രോഗവും അള്‍ഷിമേഴ്‌സും. എന്നാല്‍ ഈ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ ഏറെ പ്രയാസമാണ്. അതിനാല്‍ തന്നെ രോഗം വരാതെ നോക്കുക എന്നത് തന്നെയാണ് ഏക പ്രതിവിധി. കൂണ്‍ അള്‍ഷിമേഴ്‌സ് തടയാന്‍ ഉപകരിക്കും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷ്യയോഗ്യമായ കൂണുകള്‍ പല രോഗങ്ങള്‍ തടയാനും മികച്ച ഔഷധമാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്.
മഷ്‌റൂം കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകളിലെ വളര്‍ച്ചക്ക് ഏറെ സഹായകരമാകും എന്നും ഇത് മറവി രോഗവും മതിഭ്രമവും തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഭക്ഷ്യയോഗ്യമായ കൂണുകള്‍ കൊണ്ടുള്ള ഗുണങ്ങളും നേട്ടങ്ങളും പരിശോധിച്ച മലേഷ്യയിലെ മലായ സര്‍വകലാശാലയിലെ ഗവേഷകരും യു.എസിലെയും വിദഗ്ദരും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
അമേരിക്കയില്‍ 5.1 പേര്‍ക്ക് മറവി രോഗം പിടിപെട്ടിട്ടുണ്ട്. 2020ഓടെ ലോകത്ത് 42 മില്യണ്‍ പേര്‍ക്ക് മറവി രോഗം പിടിപെടുമെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂണിലടങ്ങിയ ജൈവികമായ ഘടകങ്ങള്‍ക്ക് നാഡികളെ സംരക്ഷിക്കാന്‍ കഴിയും. ഇത് ഹൃദ്രോഗത്തിനും കാന്‍സറിനും വരെ നല്ല പ്രതിരോധ മരുന്നാണ്. മറവി രോഗം പിടികൂടാതിരിക്കണമെങ്കില്‍ ഇന്നു മുതല്‍ തന്നെ കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോളൂ എന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."