മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 27, 28 തിയതികളിലായി കോഴിക്കോട്ട് സംഘടിപ്പിക്കാനും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ ആദ്യത്തോടെ ചേരാനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക'എന്ന സന്ദേശവുമായി നടന്ന മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണ കാംപയിന് പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ യോഗത്തോടെ പൂര്‍ണമാകും. ഓഗസ്റ്റ് 10നകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വരും. യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. കെ.എം അബ്ദുള്‍ ഗഫൂര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി താഹിര്‍, സി.പി.എ അസീസ്, പി.എ അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച് ഇഖ്ബാല്‍, കെ.ടി അബ്ദുറഹിമാന്, എം.എ സമദ്, അഷറഫ് മടാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."