HOME
DETAILS
MAL
എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു; ഇന്ത്യന്‍ കമ്പനികള്‍ക്കു തിരിച്ചടി
backup
January 31 2017 | 13:01 PM
വാഷിംഗ്ടണ്‍: യു.എസിലേക്കുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിച്ച് യു.എസ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു.
എച്ച്.വണ്‍.ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം 130,000 ഡോളറായി പുനസ്ഥാപിക്കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. 60,000 ഡോളറായിരുന്നു ഈ വിസയില്‍ ഇതുവരെയുള്ള മിനിമം ശമ്പളം.
ഇന്ത്യയില്‍ നിന്നുള്ള ഐ.ടി കമ്പനികള്‍ അമേരിക്കയിലേക്ക് എച്ച്.വണ്‍.ബി വിസയിലാണ് തങ്ങളുടെ ജീവനക്കാരെ നിയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 86 ശതമാനം എച്ച്.വണ്‍.ബി വിസ അമേരിക്കയില്‍ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."