വൈദ്യുതി ചാര്‍ജ് വര്‍ധന ഒരു മാസത്തേക്ക് നിര്‍ത്തി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെ വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് പുറത്തിറക്കിയത്.
2016-17, 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള താരിഫ് പുതുക്കി നിശ്ചയിക്കും വരെ എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ഇപ്പോഴുള്ള നിരക്ക് തുടരുമെന്നുംം ഉത്തരവില്‍ പറയുന്നു.
വൈദ്യുതി ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നതിന് റഗുലേറ്ററി കമ്മിഷന് സ്വമേധയാ എടുത്ത നടപടികള്‍ സാമൂഹിക പ്രവര്‍ത്തകനായ ഡിജോ സി. കാപ്പന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നിരക്കുവര്‍ധന ഒരു മാസത്തേക്ക് മാറ്റിവച്ചത്. രണ്ടു വര്‍ഷത്തേക്കാണ് കമ്മിഷന് താരിഫ് നിശ്ചയിക്കുന്നത്.
തീരുമാനപ്രകാരം ഇന്ന് മുതല്‍ പുതിയ താരിഫ് നിലവില്‍ വരേണ്ടതായിരുന്നു.
റഗുലേറ്ററി കമ്മിഷന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന പാടില്ലെന്നും നിരക്ക് കുറക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കെ.എസ്.ഇ.ബി കമ്പനിയാക്കുന്നതിന് മുന്‍പുള്ള ബാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി നഷ്ടക്കണക്കുണ്ടാക്കുന്നതിനെയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ കോടതി റഗുലേറ്ററി കമ്മിഷനോടും വൈദ്യുതി ബോര്‍ഡിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."