ഷാര്‍ജയില്‍ ഇന്ത്യന്‍ ഡ്രൈവറെ വധിച്ച കേസില്‍ രണ്ടണ്ടു സ്ത്രീകള്‍ക്ക് വധശിക്ഷ
ഷാര്‍ജ: ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ഗാര്‍ഹികത്തൊഴിലാളികളായ രണ്ടണ്ടു സ്ത്രീകള്‍ക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. അല്‍ ഖറാന്‍ മേഖലയിലെ സ്വദേശിയുടെ വീട്ടില്‍ 43 കാരനായ ഇന്ത്യന്‍ ഡ്രൈവറെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ ഇതേവീട്ടിലെ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് സ്വദേശികളായ വീട്ടു ജോലിക്കാരികള്ക്കാണ് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചത് .
2014 ഒക്ടോബര്‍ 14നാണ് കൊലപാതകം നടന്നത്. ഇരുവരുമായും ഡ്രൈവര്ക്കുണ്ടണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്. ഇരുവരുമായുള്ള ബന്ധം ഇയാള്‍ ഇവരില്‍ നിന്നും മറച്ചുവച്ചിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തിയതിനാലാണ് 43 കാരനായ ഡ്രൈവറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. വീട്ടിലുള്ളവര്‍ പുറത്ത് പോയ തക്കം നോക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.
മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് ഇന്തോനേഷ്യക്കാരി കൃത്യം നിര്‍വഹിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് യുവതികളെ കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."