നാട്ടൊരുമയില്‍ കീഴുപറമ്പ് സ്കൂള്‍ സ്മാര്‍ട്ടാവുന്നു
അരീക്കോട്: രാഷ്ട്രീയവും സംഘടനകളും മറന്ന നാട്ടൊരുമയില്‍ കിഴുപറമ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്മാര്‍ട്ടാവുന്നു. സ്കൂളിലെ 32 ക്ലാസ് റൂമുകളാണ് ജനകീയ പങ്കാളിത്തത്തോടെ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്നത്. പ്രദേശത്തെ സാംസ്കാരിക സന്നദ്ധ സംഘടനകളും ക്ലബുകളും ചേര്‍ന്ന് 10 ക്ലാസ് മുറികളിലും വിദ്യാര്‍ഥികള്‍, പി ടി എ, എസ് എം സി, കുടുംബങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് 26 ക്ലാസ് മുറികളിലും അത്യാധുനിക സൗകര്യമൊരുക്കും.
കിഴുപറമ്പ് തണല്‍ ജനസേവന കേന്ദ്രം ഏറ്റെടുത്ത ക്ലാസ് റൂമിന്റെ മുഴുവന്‍ ഫണ്ടും സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. സ്കൂളില്‍ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എം.എം മുഹമ്മദ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജോഷി ഫ്രാന്‍സിസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പള്‍ റനിദ ഗോവിന്ദ്, ഹൈസ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ആമിന ടീച്ചര്‍, സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണ കണ്‍വീനര്‍ സൈഫുദ്ധീന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി വി പി ഷിഹാബുദ്ധീന്, തണല്‍ രക്ഷാധികാരികളായ വൈ കെ അബ്ദുല്ല മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍, തണല്‍ പ്രസിഡന്റ് എം ശംസുദ്ധീന്‍, സെക്രട്ടറി കെ സമീറുല്ല, കെ കെ റഷീദ് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."