ചേറൂര് മദ്റസ കൈയേറ്റം: പൊലിസ് നിലപാടില്‍ പ്രതിഷേധം
വേങ്ങര: സമസ്തയ്ക്കു കീഴിലുള്ള ചേറൂര് മഅ്ദിനുല്‍ ഉലൂം മദ്റസ കാന്തപുരം വിഭാഗം കൈയേറിയ സംഭവത്തില്‍ പൊലിസ് നിലപാടിനെതിരേ വ്യാപക പ്രതിഷേധം. ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മദ്റസാ ഭാരവാഹികള്‍ രേഖകള്‍ സമര്‍പ്പിക്കുകയും പൊലിസ് ഇത് അംഗീകരിക്കുകയും ചെയ്തെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. ഇതു രാത്രി വൈകിയും തുടരുകയാണ്. മദ്റസയില്‍ കാന്തപുരം വിഭാഗം സ്ഥാപിച്ച ബോര്‍ഡ് ഇന്നലെ രാത്രി എട്ടോടെ നീക്കംചെയ്യുമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയ പൊലിസ് പക്ഷേ, ചര്‍ച്ചയ്ക്കു ശേഷം ഇതിനു തയാറായില്ല. കൈയേറി ബോര്‍ഡ് സ്ഥാപിച്ചു രണ്ടു ദിവസമായിട്ടും ഇത് അഴിച്ചുമാറ്റാത്തതിനെ തുടര്‍ന്നു പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരും സമസ്തയുടെ പ്രവര്‍ത്തകരും സമരം ആരംഭിക്കുകയായിരുന്നു. ഇവിടെ ആയുധങ്ങളുമായി കാന്തപുരം വിഭാഗം സംഘടിച്ചിട്ടുണ്ട്. പൊലിസ് നീതിപാലിക്കുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്രവര്‍ത്തകരും. പ്രദേശത്തു കനത്ത പൊലിസ് കാവല്‍ തുടരുകയാണ്. അഡ്വ. ത്വയ്യിബ് ഹുദവി, പുളിക്കല്‍ ഹംസ ഹാജി, ആലുക്കല്‍ മുഹമ്മദ് കുട്ടി, മണ്ടോട്ടില്‍ അബ്ദുറഷീദ്, പുള്ളാട്ട് കുഞ്ഞിമുഹമ്മദ്, പി.ടി അബ്ദുസമദ്, കെ.പി യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."