എല്ലാ പഞ്ചായത്തിലും റഫറന്‍സ് ലൈബ്രറി ആരംഭിക്കും: പി.കെ അബ്ദുറബ്ബ്
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ രണ്ട് മുന്‍സിപ്പാലിറ്റികളിലും നാല് പഞ്ചായത്തുകളിലും റഫറന്‍സ് ലൈബ്രറികള്‍ തുടങ്ങുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ.
റഫറന്‍സ് ലൈബ്രറി അടുത്ത ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ലൈബ്രറികളിലുണ്ടാകുമെന്നും ലൈബ്രറിക്ക് വേണ്ട സ്റ്റാഫിനെ ലഭിക്കുന്നതിന് എല്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളും സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്നതിനും കുറ്റിപ്പാല എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നതിനും ഫണ്ട് വകയിരുത്തും.
പെരുമണ്ണ ക്ലാരി പി.എച്ച്.സി സി.എച്ച്.സി ആക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്നും പെരുമണ്ണയിലെ മള്‍ട്ടി ജി.പി ജലനിധി പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന അയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടത്തിനും രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ചെട്ടിയാംകിണര്‍ സ്‌കൂള്‍ കെട്ടിടത്തതിന്റെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പ്രവൃത്തി ഉടന്‍ ആരംഭിക്കും. സാംസ്‌കാരിക നിലയത്തതിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. എല്ലാ ടൗണിലും ഹൈ മാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."