HOME
DETAILS
MAL
'വിമുക്തി' പദ്ധതി; ഉദ്ഘാടനം ഇന്ന്
backup
February 01 2017 | 07:02 AM
കല്‍പ്പറ്റ: മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രൂപം നല്കിയ സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്- 'വിമുക്തി' യുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കല്‍പ്പറ്റ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, പൊലിസ് മേധാവി ശിവവിക്രം, പഞ്ചായത്ത് അധ്യക്ഷന്മാര്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."