HOME
DETAILS
MAL
പരിസ്ഥിതിസൗഹൃദ ജീവിതം ശീലിക്കണം: ഡോ.എസ് ശാന്തി
backup
February 01 2017 | 07:02 AM
കല്‍പ്പറ്റ: ഭൂമിയെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ മനുഷ്യര്‍ പരിസ്ഥിതി സൗഹൃദ ലളിതജീവിതം ശീലിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും ശാസ്ത്രജ്ഞയുമായ ഡോ. എസ് ശാന്തി.
പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കര്‍ഷകന്‍ വി.എം ഹരിദാസിന്റെ സ്മരണാര്‍ഥം വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.തൃക്കൈപ്പറ്റയിലെ എന്‍.വി കൃഷ്ണനാണ് അവാര്‍ഡ് ലഭിച്ചത്. നായ്‌ക്കെട്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ഡപ്യൂട്ടി ഡയറക്ടര്‍ കെ ആശ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭകന്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."