HOME
DETAILS
MAL
ശ്രീകണ്ഠപുരം നഗരസഭ ആസൂത്രണ സര്‍വേ തുടങ്ങി
backup
February 01 2017 | 07:02 AM
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആസൂത്രണ സര്‍വേ തുടങ്ങി. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലാണ് സര്‍വേ. നിലവിലുള്ള സ്ഥലങ്ങളിലെ ഭൂമി ഉപയോഗം, ജനസംഖ്യ, സ്ഥല ലഭ്യത, ഭാവി നീക്കിയിരിപ്പ്, ചരിത്ര പരവും ഭൂമി ശാസത്ര പരവുമായ പ്രത്യേകതകള്‍ എന്നിവയാണ് സര്‍വേയില്‍ ഉദ്ദേശിക്കുന്നത്. കാവുമ്പായി സമരം നടന്ന സമരക്കുന്ന്, കരക്കാട്ടിടം തറവാട് ചേപ്പറമ്പിലെ ചരിത്ര സ്ഥലങ്ങള്‍ എന്നിവയും സന്ദര്‍ശിക്കും. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയമുണ്ട്. ശേഷം ഹിയറിങ് കമ്മിറ്റി അന്തിമ തീരുമാനമെടുത്താണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."