ഒടുവള്ളി ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ കയറാന്‍ മൂക്കുപൊത്തണം
ആലക്കോട്: ഒടുവള്ളി ബസ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ ശോചനീയാവസ്ഥയില്‍. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ദിവസേന ബസ് സ്റ്റാന്റിനെ ആശ്രയിക്കുന്നത്.
മൂത്രമൊഴിക്കാനായി അറിയാതെയെങ്ങാനും ഇതിനുള്ളില്‍ കയറിയാല്‍ മൂക്ക് പൊത്തി ഓടേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. തളിപ്പറമ്പ് കഴിഞ്ഞാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഏറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൊണ്ടുതന്നെ ഇത് ഉപയോഗ ശൂ ന്യമായി. ജലവിതരണ സംവിധാനം പോലും ഇപ്പോള്‍ കാണാനില്ല. പൊട്ടിയ പൈപ്പുകളും ജീര്‍ണാവസ്ഥയിലായ ക്ലോസറ്റുകളും ഇന്ന് കൊതുകുകളുടെയും പുഴുക്കളുടെയും കേന്ദ്രമാണ്. വാതിലുകള്‍ സദാ സമയവും തുറന്നു കിടക്കുന്നത് കാരണം മദ്യപാനികള്‍ ഇവിടം കൈയടക്കുന്നതായും ആരോപണമുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."