യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബൈക്ക് തടഞ്ഞ് ആക്രമിച്ചു
പഴയങ്ങാടി: താലൂക്കാശുപത്രിയില്‍ നിന്ന് കെ.എസ്. യു പ്രവര്‍ത്തകനെയും കൂട്ടി ബൈക്കില്‍ വരികയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി സനില്‍(38), ഒപ്പമുണ്ടായിരുന്ന മാടായി കോളജ് കെ.എസ്.യു യൂനിറ്റ് പ്രസി. ജോസഫ് തലക്കല്‍(19) എന്നിവരെയാണ് അക്രമിച്ചത്.
സനിലിന് മുഖത്തും ജോസഫിന് മൂക്കിനും ചെവിക്കും പരുക്കുണ്ട്. ഇരുവരെയും പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ എരിപുരത്താണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സനിലിനെ കല്ല് കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. പിന്നില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ രാവിലെ മാടായി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പരുക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരായ ഒന്നാംവര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥി അജ്മല്‍(19), മുഹമ്മദ് നിയാസ്(20), എസ്.എഫ്.ഐ പ്രവര്ത്തകന് മൂന്നാംവര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥി കെ ആനന്ദ്(22) എന്നിവര്‍ പഴയങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എ സുധാജ്, രോഗിത്ത്, ദിനൂപ്, അരുണ്‍രാജ്, പ്രണവ് തുടങ്ങി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ പഴയങ്ങാടി പൊലിസ് കെസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."