മന്‍സൂര്‍ അലി വധം: പ്രതികളെ കുടുക്കിയത് മൊബൈല്‍
കാസര്‍കോട്: സ്വര്‍ണ വ്യാപാരിയായ മന്‍സൂര്‍ അലിയെ പൈവാളിഗെ സുന്നാഡേയില്‍ വച്ച് തലക്കടിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെകുറിച്ചുള്ള തുമ്പു ലഭിച്ചത് മോഷ്ടിച്ച മൊബൈലും പ്രതികളുടെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം.
കൊല്ലപ്പെട്ടതിന് ശേഷം മന്‍സൂര്‍ അലിയുടെ മൊബൈല്‍ സൈബര്‍ സെല്‍ വഴി പിന്തുടര്‍ന്നപ്പോഴാണ് മോഷ്ടിക്കപ്പെട്ടതായി പൊലിസ് കണ്ടെത്തിയത്. പിന്നീട് കൊല്ലപ്പെട്ട ദിവസം മന്‍സൂറിന്റെ ഫോണില്‍ വിളിച്ചവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
കഴിഞ്ഞ 25നു രാവിലെ പ്രതികളിലൊരാളായ ബായാറിലെ അശ്രഫിനെ വിളിച്ചത് മന്‍സൂര്‍ ആയിരുന്നു. പണമെവിടെത്തിക്കണമെന്നാവശ്യപ്പെട്ടായായിരുന്നു കോള്‍. തുടര്‍ന്ന് സമയവും സ്ഥലവും അറിയിച്ച് അബ്ദുല്‍ സലാം പത്തുമിനുട്ടോളം മന്‍സൂറുമായി സംസാരിച്ചിരുന്നു. ഈ സംഭാഷണ സമയവും അന്നു ഉച്ചയ്ക്ക് 12 മുതല്‍ നാലു മണിവരെ പ്രതികള്‍ സഞ്ചരിച്ച സ്ഥലവും ടവര്‍ ലൊക്കേഷന്‍ വഴി നിരീക്ഷിച്ചപ്പോഴാണ് പ്രതികള്‍ കൊല്ലപ്പെട്ട പരിധിയിലുണ്ടായിരുന്നെന്ന് മനസിലായത്.
പിന്നീട് രണ്ടുദിവസം ഈ മൊബൈല്‍ നിരീക്ഷിക്കുകയും ഉറപ്പാക്കിയശേഷം പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു അന്വേഷണ സംഘം. കൊലപ്പെടുത്തിയ ശേഷം പ്രതിയുടെ കയ്യിലെ 260,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലായിരുന്നു.
സംഭവത്തിന് ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച പ്രതികള്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഐ.എം.ഇ.ഐ കോഡ് പരിശോധിച്ചാണ് പൊലിസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."