അഭിഭാഷകനെ മാറ്റണമെന്ന് പ്രതിപക്ഷം; ആലുവ നഗരസഭാ കൗണ്‍സിലില്‍ ബഹളം
ആലുവ: വിവിധ കേസുകളില്‍ നഗരസഭക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ അഭിഭാഷകനെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യത്തെ ചൊല്ലിയുള്ള തര്‍ക്കം ബഹളത്തില്‍ കലാശിച്ചു. ഭരണപക്ഷത്തെ ചിലരും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടമായ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ അഭിഭാഷകന്‍ വി.എം കുര്യനെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഉന്നയിച്ചത്. മറ്റൊരു കേസില്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായതിന് ഫീസ് നല്‍കുന്ന അജണ്ട പരിഗണിക്കുമ്പോഴായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
നഗരത്തിലെ കാസിനോ തീയറ്ററില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് തടഞ്ഞതിനെതിരേ തീയറ്റര്‍ ഉടമ നല്‍കിയ ഹരജിയില്‍ നഗരസഭക്ക് എതിരെ കോടതി ഉത്തരവിട്ടിരുന്നു.
തീയറ്റര്‍ ഉടമകള്‍ക്കായി അഭിഭാഷകന്‍ ബോധപൂര്‍വം തോറ്റ് കൊടുത്തുവെന്നാണ് പ്രതിപക്ഷ ആരോപണം. കണ്ടിജന്‍സി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നീക്കവും കോടതി തടഞ്ഞിരുന്നു. ഇതും അഭിഭാഷകന്റെ വീഴ്ച്ചയാണെന്നായിരുന്നു ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."