ആദിവാസികളുടെ ദുരിതങ്ങള്‍ നേരില്‍കണ്ട് എ.ഡി.ജി.പി ബി സന്ധ്യ ഇടമലക്കുടിയില്‍
മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി, എ.ഡി.ജി.പി ബി. സന്ധ്യ സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഇടലിപാറ, ഷെഡുക്കുടി, സൊസൈറ്റി കൂടി എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയ എ.ഡി.ജി.പി ജനങ്ങളെ നേരില്‍കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇടമലക്കുടിയിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട്, സൊസൈറ്റിക്കുടിയില്‍ പൊലിസ് എയ്ഡ് പോ സ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കുമെന്ന് എ.ഡി.ജി.പി. പറഞ്ഞു.
കുടികളിലെ എസ്.എസ്.എല്‍.സി.പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനവും തുടര്‍പഠനമാവശ്യമുള്ളവര്‍ക്ക് ജനമൈത്രി ഫണ്ടില്‍ നിന്ന് സഹായവും പൊലിസിന്റെ നേത്യത്വത്തില്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. കുടിവെള്ളം, വൃത്തിയുള്ള ശൗചാലയങ്ങള്‍, റോഡ് എന്നിവ പണിയുന്നതു സംബന്ധിച്ചും കുടി നിവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കും. മൂന്നാറില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള യാത്രയ്ക്കിടയില്‍, സൊസൈറ്റിക്കുടിക്ക് സമീപത്തുവച്ച്, വനത്തില്‍ കൂടി പനി ബാധിച്ച കുഞ്ഞുമായി നടന്ന് അവശനിലയില്‍ കണ്ട ദമ്പതികളെ എ.ഡി.ജി.പി. കണ്ടു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പൊലിസ് വാഹനത്തില്‍ ഇവരെ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്: ഷെഡുകൂടി സ്വദേശികളായ ധനഞ്ചയന്‍ - അശ്വതി ദമ്പതികളുടെ മകള്‍ വിഗ്‌നേശ്വരിയെയാണ് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജില്ലാ പൊലിസ് മേധാവി കെ.ബി. വേണുഗോപാല്‍, മൂന്നാര്‍ ഡി.വൈ.എസ്.പി. കെ.എന്‍. അനിരുദ്ധന്‍ എന്നിവരും എ.ഡി.ജി.പി യോടൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നാറില്‍ മടങ്ങി എത്തിയ എ.ഡി.ജി.പി. ഇന്നലെ ഐ.ബിയില്‍ നടന്ന ദക്ഷിണമേഖല പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."