കെ.എം.സി.സി നേതാവ് ജിദ്ദയില്‍ ഹൃദായാഘാതം മൂലം നിര്യാതനായി
ജിദ്ദ: ഷറഫിയ സുലൈമാന്‍ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്റും സ്നേഹസ്പര്‍ശം ജനറല്‍ കണ്‍വീനറുമായ മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ശരീഫ് (42) ഹൃദായാഘാതം മൂലം നിര്യാതനായി.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദ ജാമിയ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിനാല്‍ ഒരാഴ്ചയായി വിശ്രമത്തിലായിരുന്നു.
ഇരുപതു വര്‍ഷത്തോളമായി ജിദ്ദയിലുള്ള ശരീഫ് മലയാളികളുടെ സിരാകേന്ദ്രമായ ഷറഫിയയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മഞ്ചേരി സി.എച്ച് സെന്റര്‍ ജിദ്ദ കമ്മിറ്റി ട്രഷററായ ശരീഫ് മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സബിതയാണ് ഭാര്യ. ജിദ്ദ അല്‍നൂര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ റാനിയ, മുഹമ്മദ് അമല്‍ എന്നിവര്‍ മക്കളാണ്. പരേതനായ വല്ലാഞ്ചിറ മുഹമ്മദ് കുട്ടിയുടെ മകനാണ്. ഉമ്മ: ആഇശ.
സംസ്ഥാന ഭാരവാഹിയും മഞ്ചേരിയിലെ മുസ്ലീം ലീഗ് നേതാവുമായ വല്ലാഞ്ചിറ മജീദ്, അലി മുഹമ്മദ് (കുഞ്ഞിപ്പു), ഷാഹിദ, ഹഫ്സത്, ഫാത്തിമ സുഹ്റ സഹോദരങ്ങളാണ്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്നു ബന്ധുകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."